CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 42 Minutes 18 Seconds Ago
Breaking Now

അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ച് വിസയുള്ളവര്‍; ആയിരക്കണക്കിന് വിദേശ പൗരന്‍മാര്‍ യുകെയില്‍ സ്ഥിരതാമസത്തിനായി അഭയാര്‍ത്ഥി പഴുത് ദുരുപയോഗം ചെയ്യുന്നു; 2023-ല്‍ മാത്രം വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 154% വര്‍ദ്ധന

ബംഗ്ലാദേശില്‍ നിന്നും 11,000, ഇന്ത്യയില്‍ നിന്നും 7400, നൈജീരിയ 6600, അഫ്ഗാനിസ്ഥാന്‍ 6000 എന്നിങ്ങനെ പോകുന്നു ഈ അഭയാര്‍ത്ഥികളുടെ എണ്ണം.

ബ്രിട്ടനില്‍ പഠിക്കാനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ അഭയാര്‍ത്ഥി പഴുതുകള്‍ ദുരുപയോഗം ചെയ്ത് സ്ഥിരതാമസത്തിനായി ഈ വഴി പ്രയോഗിക്കുന്നതായി കണ്ടെത്തല്‍. ആയിരക്കണക്കിന് വിദേശ പൗരന്‍മാരാണ് വിസകളില്‍ ബ്രിട്ടനിലെത്തിയ ശേഷം സ്ഥിരതാമസത്തിനായി അഭയാര്‍ത്ഥി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത്. 

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും, ജോലിക്കാരും, സന്ദര്‍ശകരും വരെ ഈ വഴി ചൂഷണം ചെയ്യുന്നതായി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിസകളില്‍ പ്രവേശിക്കുമ്പോള്‍ ഒരു നിശ്ചിത കാലയളവിലേക്കാണ് യുകെയില്‍ തങ്ങാന്‍ സാധിക്കുക. എന്നാല്‍ അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് അനിശ്ചിത കാലത്തേക്ക് രാജ്യത്ത് തുടരാന്‍ കഴിയും. Britain says border e-gates back in service after outage sparked delays |  Reuters

ഇവരെ നാടുകടത്താന്‍ ഹോം ഓഫീസിന് മനുഷ്യാവകാശ നിയമങ്ങള്‍ ഉള്‍പ്പെടെ നിരവധി കടമ്പകള്‍ കടക്കേണ്ടി വരുന്നതാണ് ഈ കാലതാമസത്തിന് കാരണം. 2023 മാര്‍ച്ച് വരെയുള്ള രേഖകള്‍ പ്രകാരം 21,525 അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ചവരും വിസയുള്ളവരാണെന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 154 ശതമാനമാണ് വര്‍ദ്ധന. 

അതായത് വിസ നേടി രാജ്യത്ത് പ്രവേശിച്ച 140 പേരില്‍ ഒരാള്‍ വീതം അഭയാര്‍ത്ഥിത്വത്തിന് അപേക്ഷിച്ചുവെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ 1 ലക്ഷത്തിലേറെ പേരാണ് താല്‍ക്കാലിക വിസയ്ക്ക് പകരം സ്ഥിരതാമസത്തിനായി ഈ വഴി തെരഞ്ഞെടുത്തത്. പാകിസ്ഥാനില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ ഈ പിന്‍വാതില്‍ ദുരുപയോഗം ചെയ്തത്, 17,400 കേസുകള്‍. 

ബംഗ്ലാദേശില്‍ നിന്നും 11,000, ഇന്ത്യയില്‍ നിന്നും 7400, നൈജീരിയ 6600, അഫ്ഗാനിസ്ഥാന്‍ 6000 എന്നിങ്ങനെ പോകുന്നു ഈ അഭയാര്‍ത്ഥികളുടെ എണ്ണം. 




കൂടുതല്‍വാര്‍ത്തകള്‍.