CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 18 Seconds Ago
Breaking Now

അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് അവസാനമായി കുടുംബത്തിന് കാണാന്‍ പോലും കഴിഞ്ഞില്ല ; നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

ഇന്നുച്ചയോടെ ശാന്തികവാടത്തില്‍ ആണ് നമ്പി രാജേഷിന്റെ സംസ്‌കാരം നടക്കുക.

മസ്‌ക്കറ്റില്‍ ചികിത്സയിലിരിക്കെ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍. എയര്‍ ഇന്ത്യ ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തെ തുടര്‍ന്ന് നമ്പി രാജേഷിനെ അവസാനമായി കുടുംബത്തിന് കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. കമ്പനിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാനും രാജേഷിന്റെ കുടുംബം ആലോചിക്കുന്നുണ്ട്.

പ്രതിഷേധത്തിന് ശേഷം മൃതദേഹവുമായി കരമനയിലെ വീട്ടിലേക്ക് തിരിക്കും. ഇന്നുച്ചയോടെ ശാന്തികവാടത്തില്‍ ആണ് നമ്പി രാജേഷിന്റെ സംസ്‌കാരം നടക്കുക. ഒമാനില്‍ ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായിരുന്നു പ്രവാസിയായ നമ്പി രാജേഷ്. എയര്‍ ഇന്ത്യ ജീവനക്കാരുടെ മുന്നറിയിപ്പില്ലാത്ത പണിമുടക്ക് കാരണമാണ് നമ്പി നാരായണനെ കാണാന്‍ കുടുംബത്തിന് പോകാന്‍ കഴിയാതിരുന്നത്.

ഏഴാം തീയതി മുതല്‍ നമ്പി രാജേഷ് ആശുപത്രിയിലായിരുന്നു. ഭാര്യയെയും മക്കളെയും കാണണമെന്ന് അന്നു തന്നെ അറിയിച്ചിരുന്നു. എട്ടാം തീയതി ഭാര്യ അമൃതയും അമ്മയും നമ്പി രാജേഷിനടുത്തേക്ക് അടിയന്തരമായി പോകാനെത്തുമ്പോഴാണ് വിമാനം റദ്ദായ വിവരമറിയുന്നത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പിന്നീട് അടിയന്തര സാഹചര്യം പരിഗണിച്ച് അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നല്‍കിയെങ്കിലും പണിമുടക്ക് തുടര്‍ന്നതിനാല്‍ യാത്ര റദ്ദായി. സാഹചര്യം വിശദീകരിച്ച് ജീവനക്കാരോട് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.