ഇന്റര്‍നാഷണല്‍ നേഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് വിഗണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെയ് 11 ശനിയാഴ് സംഘടിപ്പിച്ച 'ഫ്‌ലാഷ് മോബ് ' ശ്രദ്ധേയമായി. വിഗണിലെ ഏറ്റവും തിരക്കേറിയ ഗ്രാന്റ് ആര്‍കേഡ് ഷോപ്പിങ് മാളില്‍ വച്ച് നടത്തപ്പെട്ട ഈ ഫ്‌ലാഷ് മോബ് നോര്‍ത്ത് വെസ്റ്റില്‍ സംഘടിപ്പിച്ച ആദ്യത്തെ പരിപാടിയായിരുന്ന തിനാല്‍ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
ഇരുപത്തിയഞ്ചില്‍ പരം യൂവ നേഴ്‌സ്മാര്‍ ചേര്‍ന്ന് ബോളിബുഡ് സിനിമ പാട്ടുകള്‍ക്ക് ചുവട് വെച്ചപ്പോള്‍ ഷോപ്പിങ് മാളില്‍ തടിച്ച കൂടിയ ഇംഗ്ലീഷുകാര്‍ ഉള്‍പ്പടെ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
വിവിധ ഷോപ്പിങ്ങിനായി എത്തിയ ഏവര്‍ക്കും ഇതൊരു വേറിട്ടനുഭവമായി.
യുകെയി ല്‍ എന്‍ എച്ച് എസ് ന്റെ ആര്യോഗ്യപരിപാലനത്തില്‍ മലയാളി നേഴ്‌സുമാരുടെ സേവനം എടുത്തുകാട്ടുവാനും, സേവന സന്നദ്ധതയും അര്‍പ്പണ ബോധവും ആത്മാര്‍ത്ഥതയും ചുറു ചുറുക്കും കൈമുതലായ പരിപാടി അവതരിപ്പിച്ച നേഴ്‌സുമാരെ ഏവരും അഭിനന്ദിച്ചു. സ്വന്തം പരിമിതികളെയും വേദനകളെയും ഉള്ളില്‍ ഒതുക്കി മറുള്ളവരുടെ വേദനയില്‍ ആശ്വസിപ്പിക്കാനും ശുശ്രുഷിക്കുവാനും കഴിയുന്നവരാണ് ഇന്ത്യന്‍ നേഴ്‌സസ് എന്ന പൊതുജനാഭിപ്രായം ഉണ്ടായി. യുകെയിലെ ആരോഗ്യപരിപാലന രംഗത്ത് ശ്രദ്ധേയമായ സേവനം ചെയ്യുവാന്‍ പ്രത്യേകിച്ച് മലയാളി നേഴ്‌സസിന് ആവുന്നു എന്നു അഭിപ്രായപ്പെട്ടവരുമുണ്ട്.
വിഗണ്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളായ ഒത്തിരി കുടുംബങ്ങളുടെ സന്നിധ്യം ഈ പരിപാടിക്ക് ഉണ്ടായിരുന്നു. ഫ്‌ലാഷ് മോബിന് ശേഷം വിഗണ്‍ ടൗണ്‍ സെന്റിലുള്ള മെസ്‌നെസ് പാര്‍ക്കില്‍ നേഴ്‌സ്മാരും കുടുബാംഗങ്ങളും ഒത്തുചേര്‍ന്ന് മധുരം വിതരണം ചെയ്തും ലഘുഭക്ഷണം കഴിച്ചും ഈ വര്‍ഷത്തെ നേഴ്‌സസ് ഡേ ആഘോഷകരമാക്കി.
വിഗണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജിലി ജിനോയും സെക്രട്ടറി ജില്‍സണും പരിപാടികള്‍ക്ക് നേതൃത്വം നല്കി. ഐശ്വര്യ വിനീത്, ശ്രീലക്ഷ്മി മിഥുന്‍, ആദര്‍ശ് ബാബു, റിന്‍സി സോണി, അനു ജോബി, നാഷ് പീറ്റര്‍, അനു സൈമണ്‍ എന്നിവര്‍ പ്രോഗ്രാമിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിച്ചു. ഷോപ്പിങ് മാളില്‍ എല്ലാ സൗകര്യവും ഒരുക്കിയ മാനേജരെ നന്ദിയോടെ ഓര്‍ക്കുന്നു.
യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍
അലക്‌സ് വര്‍ഗീസിന്റെയും, നാഷണല്‍ വൈസ് പ്രസിഡണ്ട് ഷിജോ വര്‍ഗീസിന്റെയും നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡണ്ട് ബിജുപീറ്ററിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കും പിന്തുണയ്ക്കും പ്രത്യേകം നന്ദി പറയുന്നു.
വിഗണിലും പരിസര പ്രദേശങ്ങളിലുമുള്ള ആശുപത്രികളിലും മറ്റ് ആതുര ശ്രശ്രൂഷാലയങ്ങളിലും 24മണിക്കൂറിലും ജോലി ചെയ്യുന്നഎല്ലാ വിഗണ്‍ മലയാളി അസോസിയേഷനിലെ നേഴ്‌സുമാര്‍ക്കും, യുകെയിലെ മുഴുവന്‍ നേഴ്‌സുമാര്‍ക്കും നഴ്‌സസ് ദിനത്തിന്റെ ഭാവുകങ്ങള്‍ നേരുന്നതായി വിഗണ്‍ മലയാളി അസോസിയേഷന്‍ കമ്മറ്റി അറിയിച്ചു.