CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 9 Minutes 26 Seconds Ago
Breaking Now

ദൈവാശ്രയ ബോധമുള്ള തലമുറ കാലഘട്ടത്തിന്റെ അനിവാര്യം: ഡോ. മാത്യൂസ് മാർ തിമോത്തിയോസ്

ദൈവാശ്രയ ബോധമുള്ള തലമുറ വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്. ബിർമിങ്ഹാം സെന്റ്. സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്പള്ളിയിൽ വിശുദ്ധ  കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉദ്‌ധിതനായ യേശുക്രിസ്തുവിന്റെ ത്യാഗവും സഹിഷ്ണുതാ മനോഭാവവും നമ്മുടെ നിത്യ ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും ക്രിസ്തു സ്ഥാപിച്ച ദൈവരാജ്യത്തിന്റെ മാനവിക മൂല്യങ്ങളുടെ സംരക്ഷണത്തിലൂടെ മനുഷ്യ മഹത്വം സംസ്ഥാപിതമാക്കുമെന്നും തിരുമേനി ചൂണ്ടിക്കാട്ടി. 

പ്രഭാത നമസ്കാരത്തെ തുടർന്ന് വി. കുർബാനയിലും തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് സഹകാർമ്മികനായിരുന്നു. പുതിയ വർഷത്തെ ഭരണ സമിതി തിരുമേനിയുടെ സാനിധ്യത്തിൽ ഭരണസാരഥ്യം ഏറ്റെടുത്തു. പള്ളിയിലെത്തിയ ഇടവക ജനങ്ങൾ സമുചിതമായ വരവേൽപ്പ് നൽകി. ഇടവക ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി ജെയ്‌സൺ തോമസ്, മുൻ ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, മുൻ സെക്രട്ടറി ഷിബു തോമസ്, ഭദ്രാസന പ്രതിനിധി സോണി മാത്യു, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ആധ്യാത്മിക സംസ്ഥാന പ്രതിനിധികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

വാർത്ത: ജോർജ് മാത്യു 




കൂടുതല്‍വാര്‍ത്തകള്‍.