CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 38 Seconds Ago
Breaking Now

ബെനഫിറ്റ് പ്രേമികള്‍ക്ക് തിരിച്ചടി; ഒരു വര്‍ഷത്തിനകം ജോലി കണ്ടെത്താത്ത തൊഴില്‍രഹിതരുടെ ബെനഫിറ്റുകള്‍ റദ്ദാക്കും; ആനുകൂല്യകള്‍ ജീവിതശൈലി തെരഞ്ഞെടുപ്പായി മാറ്റാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനാക്

ദീര്‍ഘകാലമായി ഒരു ജോലിയും ചെയ്യാതിരിക്കുന്നവരെ തേടി പ്രധാനമന്ത്രിയുടെ നോട്ടീസ് എത്തും

തൊഴില്‍രഹിതര്‍ ഒരു വര്‍ഷത്തിനകം ജോലി കണ്ടെത്തിയില്ലെങ്കില്‍ ഇവര്‍ക്ക് നല്‍കുന്ന ബെനഫിറ്റുകള്‍ റദ്ദാക്കുമെന്ന് ഋഷി സുനാക്. ഒരു തലമുറയ്ക്കിടെ കാണാത്ത വെല്‍ഫെയര്‍ സിസ്റ്റം പരിഷ്‌കാരം പ്രഖ്യാപിക്കവെയാണ് ബെനഫിറ്റുകള്‍ 'ജീവിതശൈലി തെരഞ്ഞെടുപ്പായി' മാറ്റാന്‍ ആളുകളെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. 

ജനങ്ങളെ തൊഴില്‍ രംഗത്തേക്ക് തിരിച്ചെത്തിക്കാന്‍ സദാചാരപരമായ ദൗത്യം ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നിരവധി യുവാക്കളാണ് ആകാംക്ഷയും, വിഷാദവും പോലുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ പരാതിപ്പെട്ട് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചു. ഇവരെ എഴുതി തള്ളുന്നതിന് പകരം ജോലി കണ്ടെത്താന്‍ സഹായിക്കുകയാണ് വേണ്ടതെന്നാണ് സുനാകിന്റെ നിലപാട്. Jobcentre Plus - Centre For Peaceful Solutions

രോഗികളെന്നും, വൈകല്യങ്ങള്‍ ഉള്ളവരെന്നും വേര്‍തിരിച്ച 420,000-ലേറെ പേരോട് ആദ്യമായി ജോലി കണ്ടെത്താന്‍ ആവശ്യപ്പെടും. വികലാംഗ ചാരിറ്റികള്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ടെങ്കിലും ഒരു ജോലി കണ്ടെത്തുന്നത് ആളുകളുടെ, മാനസിക, ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് സുനാകിന്റെ പ്രതികരണം. ദീര്‍ഘകാലമായി ഒരു ജോലിയും ചെയ്യാതിരിക്കുന്നവരെ തേടി പ്രധാനമന്ത്രിയുടെ നോട്ടീസ് എത്തും. 

വര്‍ഷങ്ങളോളം ഒരു പണിയും എടുക്കാതെ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് നോട്ടീസ് വ്യക്തമാക്കും. യാതൊരു ആരോഗ്യ പ്രശ്‌നവുമില്ലാത്ത അര മില്ല്യണ്‍ ജനങ്ങളെങ്കിലും ആറ് മാസത്തിലേറെ ജോലിക്ക് പോകാതിരിക്കുന്നതായാണ് ഔദ്യോഗിക കണക്ക്. ഒരു വര്‍ഷത്തോളം ജോലിക്ക് പോകാത്ത കാല്‍ലക്ഷം ജനങ്ങളുമുണ്ട്. ഒരു മില്ല്യണ്‍ തൊഴില്‍ അവസരങ്ങള്‍ ഉള്ളപ്പോള്‍ ആളുകള്‍ ജോലി ചെയ്യാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.