CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 12 Minutes 6 Seconds Ago
Breaking Now

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിങ് പൂര്‍ത്തിയായി

ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. 123 ദിവസം നീണ്ട ഷൂട്ടിങ് പൂര്‍ത്തിയായതായി മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിന്റെ അവസാന ഘട്ട ഷൂട്ടിങ് വാഗമണ്ണിലായിരുന്നു.

ചിത്രത്തില്‍ ആക്ഷന്‍ ഒരുക്കിയിരിക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാലിന്റെ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്.

മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് റിലീസായിട്ടാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.