CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 52 Minutes 19 Seconds Ago
Breaking Now

സിനിമ കാണുന്നതിനേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാനുണ്ട്: പ്രേക്ഷകരോട് ഫഹദ്

ഏറ്റവും പുതിയ അഭിമുഖത്തില്‍ ഫഹദിന്റെ അഭിപ്രായങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ്. സിനിമ കാണുന്നതിലും കൂടുതല്‍ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് ഫഹദ് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.  തന്നെയും തന്റെ സിനിമകളെയും കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണയെക്കുറിച്ചാണ് ഫഹദ് സംസാരിച്ചത്. 

'എനിക്ക് ഡെഡ് ലൈനുകളെക്കുറിച്ച് യാതൊരു ധാരണയുമില്ല, ഞാന്‍ കാര്യങ്ങള്‍ കൃത്യസമയത്ത് തുടങ്ങുകയോ കൃത്യസമയത്ത് പൂര്‍ത്തിയാക്കുകയോ ചെയ്യുന്നില്ല. എന്റെ പദ്ധതികളൊന്നും മുന്‍കൂട്ടി നിശ്ചയിച്ചിട്ടില്ല. എനിക്ക് താല്‍പ്പര്യമുള്ള കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ചെയ്യുന്നത്. 

പ്രേക്ഷകരോട് ഞാന്‍ എപ്പോഴും പറയാറുണ്ട്, അവരോടുള്ള എന്റെ ഒരേയൊരു ഉത്തരവാദിത്തം അവര്‍ക്ക് കാണാന്‍ താല്‍പ്പര്യമുള്ള സിനിമകള്‍ നിര്‍മ്മിക്കുക എന്നതാണ്. അവര്‍ എന്നെക്കുറിച്ച് ചിന്തിക്കാനോ എന്റെ ജീവിതത്തില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്നോര്‍ത്ത് വിഷമിക്കുവാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല' ഫഹദ് പറഞ്ഞു.

തിയേറ്റര്‍ വിട്ടതിന് ശേഷം തന്നെക്കുറിച്ചോ തന്റെ അഭിനയത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും ഫഹദ് തന്റെ ചിന്തയായി മുന്നോട്ട് വയ്ക്കുന്നു.   'നിങ്ങള്‍ സിനിമ കഴിയുന്നതുവരെ എന്നെക്കുറിച്ച് ചിന്തിക്കുക. തീന്‍മേശയില്‍ ആളുകള്‍ അഭിനേതാക്കളെക്കുറിച്ചോ അവരുടെ അഭിനയത്തെക്കുറിച്ചോ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ ചര്‍ച്ച തിയേറ്ററുകളിലോ, തീയറ്ററില്‍ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴോ ചര്‍ച്ചചെയ്യുക. സിനിമ ഇതിനപ്പുറമല്ല. സിനിമ കാണുന്നതിനേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാനുണ്ട് ' ഫഹദ് ഫാസില്‍ പറഞ്ഞു.

ഇതേ അഭിമുഖത്തില്‍ മലയാള സിനിമയില്‍ അടുത്ത അഞ്ച് വര്‍ഷം എന്ത് പരീക്ഷണവും നടത്താന്‍ സാധിക്കുമെന്നും ഫഹദ് പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.