CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 35 Seconds Ago
Breaking Now

യൂറോപ്യന്‍ യൂണിയന്‍ തമാശ പറയുകയാണോ? ബ്രിട്ടന്‍ ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ജനങ്ങള്‍ക്ക് യൂറോപ്പ് കാണാന്‍ ഫീസ് നല്‍കണം; 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് 6 പൗണ്ട് വിസ ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കം

അതിര്‍ത്തികളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ബ്രിട്ടന്‍ സ്വതന്ത്ര സഞ്ചാരത്തിന് തടയിടുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറങ്ങിപ്പോരുന്ന സ്ഥിതിക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ വിസ ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ബ്രിട്ടനില്‍ നിന്നും ഹോളിഡേ ആഘോഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന ജനങ്ങളില്‍ നിന്നും 6 പൗണ്ട് വിസ ഫീസ് ഏര്‍പ്പെടുത്താനാണ് ഒരുങ്ങുന്നത്. ഫീസ് നല്‍കണമെന്ന നിബന്ധനയ്ക്ക് പുറമെ സ്വകാര്യ വിവരങ്ങളും, അടുത്ത കാലത്തെ നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമാണ് യൂറോപ്പ് ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനം നല്‍കുക. കൂടാതെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് നിര്‍ബന്ധമായി മറുപടി നല്‍കുകയും വേണം. 

ഈ പദ്ധതിയില്‍ ഇയു അംബാസിഡര്‍മാര്‍ ഇന്നലെ ഒപ്പുവെച്ചു. എന്നാല്‍ ബ്രക്‌സിറ്റിന് ശേഷം ഇരുഭാഗങ്ങളിലേക്കുമുള്ള ആളുകളുടെ യാത്രയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ബലം നല്‍കുന്നതാണ് ഈ പദ്ധതി. യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫൊര്‍മേഷന്‍ & ഓതറൈസേഷന്‍ സിസ്റ്റം അനുസരിച്ചാണ് പ്രവേശന ഫീസ് ഏര്‍പ്പെടുത്താനുള്ള പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. അനധികൃത കുടിയേറ്റവും, ക്രിമിനലുകളെ പൊക്കാനുമുള്ള നീക്കങ്ങള്‍ക്ക് ശക്തി പകരുകയാണ് ഫീസിന്റെ ഉദ്ദേശമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. 

ബ്രിട്ടന്‍ ഇറങ്ങിപ്പോരുമ്പോള്‍ ഇയു ബഡ്ജറ്റില്‍ ഒഴിവ് വരുന്ന 11.5 ബില്ല്യണ്‍ പൗണ്ട് ബജറ്റിലേക്ക് ഈ തുക വകയിരുത്താമെന്നാണ് ഇയു പ്രതീക്ഷിക്കുന്നത്. ഷെന്‍ഗെന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ വിസ ഫീസ് വേണ്ടാത്ത എല്ലാ ഇയു ഇതര പൗരന്‍മാര്‍ക്കും ഈ ഫീസ് നടപ്പാക്കും. ഇതോടെ ബ്രിട്ടനും ഈ കാറ്റഗറിയിലേക്ക് വരും. ഇതില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്ന് ബ്രിട്ടന്‍ ചര്‍ച്ചകളിലൂടെ ആവശ്യപ്പെടുകയും, അത് നടപ്പാകാതെ പോകുന്ന അവസ്ഥയും ഉണ്ടായാല്‍ ഫീസ് കൊടുക്കേണ്ടി വരുമെന്ന് ഉറപ്പ്. 

ബ്രക്‌സിറ്റിന് ശേഷം ബ്രിട്ടീഷ് അതിര്‍ത്തികളുടെ പൂര്‍ണ്ണനിയന്ത്രണം ഏറ്റെടുക്കുന്ന ബ്രിട്ടന്‍ സ്വതന്ത്ര സഞ്ചാരത്തിന് തടയിടുമെന്നാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് ശേഷം ബ്രിട്ടനിലെത്തുന്ന ഇയു പൗരന്‍മാരെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ബ്രിട്ടന് തീര്‍ച്ചയില്ല. ഇതിന് മുന്നോടിയായാണ് യൂറോപ്യന്‍ യൂണിയന്‍ ഒരു മുഴം മുന്‍പേ നീട്ടിയെറിഞ്ഞത്. 




കൂടുതല്‍വാര്‍ത്തകള്‍.