CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 13 Minutes 25 Seconds Ago
Breaking Now

യുകെയിലെ വിജയം കൊണ്ട നൂറു വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി ഡോ ടിബിന്‍ ; വൈറലായ വീഡിയോ ചെയ്യുന്ന കോട്ടയംകാരനായ ടിബിന്‍ ആളു നിസാരക്കാരനല്ല.... മലയാളികളുടെ ഹൃദയം കവര്‍ന്ന ടിബിന് പറയാന്‍ ഒരുപാടുണ്ട്....

യുകെയിലെ വിജയികളായ മലയാളികളുമായുള്ള ടിബിന്റെ ഇന്റര്‍വ്യൂ വരും ദിവസങ്ങളിലും ഏവര്‍ക്കു മുന്നിലെത്തും.

ഒരു യൂട്യൂബര്‍ എന്നു കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്നത് പല മുഖങ്ങളാവും... എന്നാല്‍ കോട്ടയത്തു നിന്ന് യുകെയിലേക്കെത്തിയ ഡോ ടിബിന്‍ ഏറെ വ്യത്യസ്തനാണ്. തന്റെ വിദ്യാഭ്യാസ മികവു കൊണ്ട് മാത്രമല്ല മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന വ്യക്തിത്വങ്ങളെ പരിചയപ്പെടുത്താന്‍ ശ്രമം നടത്തുകയാണ് ടിബിന്‍. ജോലി തിരക്കുകള്‍ക്കിടയിലും തന്റെ പാഷനായി കൊണ്ടുനടക്കുകയാണ് യൂട്യൂബ് ചാനല്‍

യുകെയിലെത്തി നേട്ടങ്ങള്‍ കൊയ്ത നൂറു പേരെ പരിചയപ്പെടുത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്ന വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് ടിബിന്‍. യൂട്യൂബിലൂടെ യുകെ മലയാളികളുടെ മനസ് കീഴടക്കുന്ന യുവാവ് ആളു നിസാരക്കാരനല്ല. കോട്ടയത്തു നിന്ന് വിദേശ വിദ്യാഭ്യാസത്തിലൂടെ ഡിഗ്രികള്‍ ഓരോന്നായി സ്വന്തമാക്കി ഡോക്ടറേറ്റ് നേടിയ ടിബിന്‍ യുകെ ഗവണ്‍മെന്റിന് കീഴില്‍ എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തുകൊണ്ട് തന്റെ സേവന മികവ് ലോകത്തിന് മുന്നില്‍ കാഴ്ചവച്ച വ്യക്തിയാണ് ഡോ ടിബിന്‍.

യുകെയിലേക്ക് കുടിയേറി പല സാഹചര്യങ്ങളേയും അതിജീവിച്ച് ജീവിത വിജയം കൊയ്തവരെ അടുത്തറിയുകയും അവരുടെ അനുഭവങ്ങള്‍ പ്രചോദനമാകുകയും ചെയ്യുകയാണ് ഈ ചാനലിന്റെ ലക്ഷ്യം. 

പുതു തലമുറയ്ക്ക് ഈ ഇന്റര്‍വ്യൂകള്‍ ഏറെ പ്രയോജനകരമാകും. യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറയുടേതാണ് ആദ്യ ഇന്റര്‍വ്യൂ. യൂറോപ്പിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മയുടെ തലപ്പത്തുള്ള തന്റെ അനുഭവങ്ങള്‍ അദ്ദേഹം ഇന്റര്‍വ്യൂവില്‍ വ്യക്തമാക്കുന്നുണ്ട്. ആധുനിക സജ്ജീകരണങ്ങളുടെ മികവോടെ ചിത്രീകരിച്ച ഇന്റര്‍വ്യൂ യൂട്യൂബില്‍ ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.

https://www.youtube.com/watch?si=Fo6a1MMi7paTvbxa&v=KU81efzbPA8&feature=youtu.be

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് സ്രാമ്പിക്കല്‍ യൂട്യൂബ് പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇത്രവും വലിയ വിജയങ്ങള്‍ സ്വന്തം ജീവിതത്തില്‍ നേടിയ ടിബിന്‍ യുവ ജനങ്ങള്‍ക്ക് പ്രചോദനമാണ്. ഭാര്യ മിനു ജോര്‍ജ് പിഎച്ച്ഡി സ്വന്തമാക്കിയ വ്യക്തിയാണ്. എന്‍എച്ച്എസില്‍ അനിലിസ്റ്റായി ജോലി ചെയ്യുന്നു. പാല ഈരാറ്റുപേട്ട സ്വദേശിാണ്. മക്കള്‍ മന്യ, മാനുവല്‍ ടിബിന്‍

യുകെയിലെ വിജയികളായ മലയാളികളുമായുള്ള ടിബിന്റെ ഇന്റര്‍വ്യൂ വരും ദിവസങ്ങളിലും ഏവര്‍ക്കു മുന്നിലെത്തും.

യുകെയില്‍ 25 വര്‍ഷമായി എത്തിച്ചേര്‍ന്ന പലര്‍ക്കും ഒരുപാട് അനുഭവങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. കലാ സാംസ്‌കാരിക സ്‌പോര്‍ട്‌സ് വിദ്യാഭ്യാസ മേഖലകളില്‍ വലിയ നേട്ടം കൊയ്ത പലരും വിവിധ വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇവിടം വരെയെത്തിയത് പുതിയ തലമുറയ്ക്ക് ഈ അറിവുകള്‍ തങ്ങളുടെ ജീവിത വഴിയിലെ ചവിട്ടുപടികളാക്കാനാകും.

യുവജനങ്ങള്‍ക്ക് വിജയ യാത്ര എളുപ്പമാകാന്‍ ഈ അനുഭവങ്ങള്‍ സഹായിക്കും. കാലങ്ങള്‍ക്ക് മുമ്പ് കുടിയേറിയ അവരുടെ കഷ്ടപ്പാടുകള്‍ തിരിച്ചറിയേണ്ടതുണ്ട് യുകെയിലെ ഈ വിക്തിത്വങ്ങളെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള മലയാളി സമൂഹം അറിയുക എന്നതും ഈ ചാനലിന്റെ ലക്ഷ്യമാണ്.യുകെയില്‍ തന്നെയുള്ള എല്ലാവരും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ തന്റെ ചാനലിലൂടെ ശ്രമം നടത്തുകയാണ് ഡോ ടിബിന്‍.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ്  അഡൈ്വസിങ്ങ്‌ സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും സോളിസിറ്റര്‍ സ്ഥാപനമായ ലോ ആന്‍ഡ് ലോയേഴ്‌സും ഈ പരിപാടിയുടെ സ്‌പോണ്‍സേഴ്‌സാണ്‌

യുകെയില്‍ വിജയം വരിച്ചവരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബന്ധപ്പെടുക

josephtibin@gmail.com

ടിബിന്റെ നേട്ടങ്ങള്‍ അറിയാം...

കോട്ടയത്ത് പരമ്പരാഗത സിറിയന്‍ കാത്തലിക് കുടുംബത്തില്‍ 1986 ജനുവരി 25നാണ് ഡോ. ടിബിന്‍ ജോസഫിന്റെ ജനനം. ഏറ്റുമാനൂരും, കോട്ടയത്തുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും ബിടെക് നേടി. ഇതിന് ശേഷം ഇവിടെ നിന്നും എംടെക്കും കരസ്ഥമാക്കി.

പിന്നീട് സെയിന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. 2004 മുതല്‍ 2012 വരെ കാത്തലിക് യൂത്ത് മൂവ്‌മെന്റ് ആക്ടിവിറ്റീസില്‍ സജീവമായിരുന്നു. പാരിഷ് പ്രസിഡന്റായും (2006-2008), കോട്ടയം ഫൊറോന കൗണ്‍സിലറായും, കോട്ടയം ഫൊറോന പ്രസിഡന്റായും (2010-2011) സേവനം നല്‍കി.

2013ല്‍ ടിബിന് യുകെയിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി പഠനത്തിനായി പ്രശസ്തമായ മേരി ക്യൂറി ഫെല്ലോഷിപ്പ് ലഭിച്ചു. 2013 മുതല്‍ 2020 വരെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിച്ചു. ഇവിടെ റിസേര്‍ച്ച് അസിസ്റ്റന്റ്, റിസേര്‍ച്ച് ഫെല്ലോ എന്നിങ്ങനെ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം ലെക്ചറര്‍ പദവി വരെ അദ്ദേഹം എത്തിച്ചേര്‍ന്നു.

ഐഐടി ബോംബെയില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്ന ഡോ. ടിബിന്‍ യുഎസിലെ ക്വാണ്ടിക് സ്‌കൂള്‍ ഓഫ് ബിസിനസ്സ് & ടെക്‌നോളജിയില്‍ നിന്നും എംബിഎയും നേടി. പിന്നീട് യുകെ എനര്‍ജി മേഖലയിലേക്ക് അദ്ദേഹം പ്രവര്‍ത്തനം മാറ്റി. 2020 മുതല്‍ 2022 വരെ യുകെ ഗവണ്‍മെന്റ് എനര്‍ജി ഡിപ്പാര്‍ട്ട്‌മെന്റില്‍ സേവനം അനുഷ്ഠിച്ചു.

ഇപ്പോള്‍ ലോകപ്രശസ്തമായ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യുകെ ഡബ്യുഎച്ച്ബിയില്‍ അസോസിയേറ്റ് ഡയറക്ടറാണ്. എനര്‍ജി മേഖലയിലെ പ്രമുഖ ശബ്ദമായി മാറിയ ഡോ. ടിബിന്‍ ഐഇടി എനര്‍ജി സിസ്റ്റം കമ്മിറ്റി മെമ്പര്‍, ഐപിപിസി റിപ്പോര്‍ട്ട് റിവ്യൂവര്‍, ഇയു കമ്മീഷന്‍ റിവ്യൂ പാനല്‍ ഓണ്‍ എനര്‍ജി പ്രൊഡക്ട്‌സ് അംഗം, കാര്‍ഡിഫ് യൂണിവേഴ്‌സിറ്റി ഓണററി വിസിറ്റിംഗ് ഫെല്ലോ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.

വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവ് സമയങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കാനും ടിബിന്‍ സമയം കണ്ടെത്തുന്നു. യുകെയിലും, ഇന്ത്യയിലും ഇതുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളിലും പങ്കെടുക്കാറുണ്ട്. 'Universtiy Unravelled' എന്ന പേരില്‍ ഈ ഉദ്ദേശത്തിനായി ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.