CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 33 Seconds Ago
Breaking Now

വാഹന മോഷണങ്ങളുടെ തലസ്ഥാനം ഇനി എസെക്‌സ്; നാണക്കേടിന്റെ കിരീടം അഴിച്ചുവെച്ച ആശ്വാസത്തില്‍ ബര്‍മിംഗ്ഹാമും, ലിവര്‍പൂളും

സ്‌കോട്ട്‌ലാണ്ടിലെ ഷെറ്റ്‌ലാന്‍ഡ് ഐലന്‍ഡിലുള്ള ലെര്‍വിക്കാണ് കാര്‍ സൂക്ഷിക്കാന്‍ ഏറ്റവും സുരക്ഷിതമായ ഇടം

എസെക്‌സിന് പ്രൗഢിയേകാന്‍ ഇനി പുതിയൊരു കിരീടം കൂടി. യുകെയിലെ വാഹന മോഷണങ്ങളുടെ തലസ്ഥാനം എന്ന ചീത്തപ്പേരാണ് ഈ മേഖലയ്ക്ക് കൈവന്നിരിക്കുന്നത്. കാറുകള്‍ മോഷ്ടിക്കുന്നതില്‍ ഒന്നാം സ്ഥാനം കൈവരിച്ച് കൊണ്ടാണ് എസെക്‌സ് ഈ കിരീടം ചൂടിയത്. 

എസെക്‌സിലെ പട്ടണങ്ങളായ റോംഫോര്‍ഡ്, ഇല്‍ഫോര്‍ഡ് എന്നിവിടങ്ങളാണ് ഏറ്റവും ഉയര്‍ന്ന കാര്‍ മോഷണവുമായി ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടിയത്. മണിസൂപ്പര്‍മാര്‍ക്കറ്റ് എന്ന പ്രൈസ് കമ്പാരിസണ്‍ വെബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള 5 മില്ല്യണ്‍ കാര്‍ ഇന്‍ഷുറന്‍സ് അന്വേഷണങ്ങള്‍ പഠനവിധേയമാക്കിയാണ് ഈ തീര്‍പ്പില്‍ എത്തിച്ചേര്‍ന്നത്. 

ആയിരം പേരില്‍ 13.5 കാര്‍ മോഷണങ്ങളാണ് റോംഫോര്‍ഡില്‍ അരങ്ങേറുന്നത്. വലിയ അകലെയല്ലാതെ ഇല്‍ഫോര്‍ഡിലും ഇത് തന്നെയാണ് സ്ഥിതി. ബര്‍മിംഗ്ഹാം മൂന്നാം സ്ഥാനത്താണ്, 9.5 മോഷണങ്ങള്‍. യോര്‍ക്ക്ഷയറിലെ ഹാലിഫാക്‌സാണ് നാലാമത്, റേറ്റ് 8.6. പിന്നാലെ ലിവര്‍പൂള്‍, സൗത്ത്എന്‍ഡ് ഓണ്‍ സീ എന്നിവിടങ്ങളും ആദ്യ പത്തില്‍ ഇടംപിടിച്ചു. 

ഈസ്റ്റ് ലണ്ടന്‍ ഏഴാം സ്ഥാനത്താണ്. സ്‌കോട്ട്‌ലാണ്ടിലെ ഷെറ്റ്‌ലാന്‍ഡ് ഐലന്‍ഡിലുള്ള ലെര്‍വിക്കാണ് കാര്‍ സൂക്ഷിക്കാന്‍ ഏറ്റവും സുരക്ഷിതമായ ഇടം. ചാനല്‍ ഐലന്‍ഡ്‌സ് ജഴ്‌സി, ഗവേണ്‍സെ എന്നിവിടങ്ങളിലും കാര്‍ മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.