CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 41 Seconds Ago
Breaking Now

ഒരു കുടുംബത്തിലെ 27 അംഗങ്ങള്‍ ഒന്നിച്ചെത്തി വോട്ട് ചെയ്തു ; ഞെട്ടിയത് ഉദ്യോഗസ്ഥന്‍

തങ്ങളുടെ കുടുംബം താമസിക്കുന്നതും വോട്ട് ചെയ്യുന്നതും ഒരുമിച്ചാണ്. അത് തങ്ങളുടെ പാരമ്പര്യമാണെന്നും കുടുംബത്തിലെ മുതിര്‍ന്നയാളായ പാര്‍വ്വതിഭായ് ബോസ്‌ലെ പറഞ്ഞു

സ്ഥാനാര്‍ത്ഥികള്‍ക്ക് ഈ വീട് ഒരു ചാകരയാണ്. വോട്ട് രേഖപ്പെടുത്താന്‍ പൂനെയിലെ പോളിങ് ബൂത്തിലെത്തിയത് ഒരു കുടുംബത്തിലെ 27 അംഗങ്ങളാണ് . മഹാരാഷ്ട്രയിലെ ഏറ്റവും പുരാതന കുടുംബമായ ബോസ്‌ലെ കുടുംബത്തിലെ അംഗങ്ങളാണ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച് പോളിങ് ബൂത്തിലെത്തിയത്. തങ്ങളുടെ കുടുംബം താമസിക്കുന്നതും വോട്ട് ചെയ്യുന്നതും ഒരുമിച്ചാണ്. അത് തങ്ങളുടെ പാരമ്പര്യമാണെന്നും കുടുംബത്തിലെ മുതിര്‍ന്നയാളായ പാര്‍വ്വതിഭായ് ബോസ്‌ലെ പറഞ്ഞു.

95 വയസാണ് പാര്‍വ്വതിഭായ് ബോസ്‌ലെയുടെ പ്രായം. 26 വയസുള്ള നിരഞ്ജന്‍ ആണ് കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ആറ് സഹോദരന്‍മാരും അവരുടെ മക്കളും മരുമക്കളും അടങ്ങിയതാണ് ഈ കുടുംബം. എല്ലാ തെരഞ്ഞെടുപ്പിലും കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തുമെന്നും പാര്‍വ്വതിഭായുടെ മകന്‍ ജയ് സിംഗ് ബോസ്‌ലെ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അയല്‍ക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോസ്‌ലെ കുടുംബം ബോധവല്‍ക്കരണം നടത്തിയിരുന്നു. അമ്മയാണ് കുടുംബത്തിലെ ഏറ്റവും പ്രായമുള്ള വോട്ടര്‍. വീല്‍ ചെയറില്‍ ആണെങ്കിലും മുടങ്ങാതെ അവര്‍ വോട്ട് ചെയ്യാന്‍ പോകാറുണ്ടെന്നും ജയ് സിംഗ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.