CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 33 Seconds Ago
Breaking Now

പത്ത് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടം നേടി മധുരരാജ

മമ്മൂട്ടിവൈശാഖ് ചിത്രം മധുരരാജ മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. ആദ്യ പത്ത് ദിവസം കൊണ്ട് 50 കോടി ക്ലബില്‍ ഇടം നേടി. ചിത്രം പുറത്തിറങ്ങി ഇന്ന് വരെ 58.7 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ലോകത്താകമാനമുള്ള തിയേറ്ററുകളില്‍ നിന്നുള്ള കളക്ഷനാണ് 50 കോടി. അതെ സമയം മധുരരാജക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നെല്‍സണ്‍ ഐപ്പ് സിനിമാസിന്റെ ബാനറില്‍ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ച മധുരരാജ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

കേരളത്തില്‍ ഇരുന്നൂറ്റി അന്‍പതില്‍ പരം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ഈ ചിത്രം ആകെ മൊത്തം എണ്ണൂറിനു മുകളില്‍ സ്‌ക്രീനുകളില്‍ ആയാണ് ലോകം മുഴുവന്‍ എത്തിയത്. ഗള്‍ഫില്‍ ലൂസിഫര്‍, പുലി മുരുകന്‍, ഒടിയന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ കഴിഞ്ഞാല്‍ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസും മധുര രാജാക്ക് ലഭിച്ചിട്ടുണ്ട്. പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്ഉദയകൃഷ്ണപീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ.

പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.