CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 43 Minutes 43 Seconds Ago
Breaking Now

ശബരിമലയില്‍ യുവതി പ്രവേശനം തടയാനുള്ള സ്വകാര്യബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാരണ സംരക്ഷണത്തിന് സമഗ്രമായ നിയമ നിര്‍മ്മാണം വേണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.

ശബരിമല യുവതി പ്രവേശനം തടയാന്‍ ലക്ഷ്യമിട്ടുള്ള സ്വകാര്യബില്‍ എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സഭ ഏക കണ്‌ഠേനയാണ് ബില്ലിന് അവതരാണാനുമതി നല്‍കിയത്. എന്നാല്‍ സ്വകാര്യ ബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാരണ സംരക്ഷണത്തിന് സമഗ്രമായ നിയമ നിര്‍മ്മാണം വേണമെന്നും ബിജെപി എംപി മീനാക്ഷി ലേഖി ആവശ്യപ്പെട്ടു.

ബില്ലിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ സഭ നിയന്ത്രിച്ച മീനാക്ഷി ലേഖി അനുവദിച്ചില്ല. സുപ്രീം കോടതി വിധി മറികടക്കുന്നതിനും ആചാര സംരക്ഷണത്തിനുമായിരുന്നു ബില്‍. ബില്‍ അവതരിപ്പിക്കും മുമ്പ് ശൂന്യവേളയില്‍ ബിജെപി എംപി മീനാക്ഷിലഖി ശബരിമല വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചു. അയ്യപ്പ വിശ്വാസികളെ പ്രത്യേക വിഭാഗമായി കണക്കാക്കി വ്യവസ്ഥ ചെയ്യുന്ന ബില്‍ വേണമെന്ന് മീനാക്ഷി ലേഖി പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.