CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 24 Minutes 38 Seconds Ago
Breaking Now

'ബിജെപിയുടെ പ്രചാരണം തനിക്കെതിരെ മാത്രം', എല്‍ഡിഎഫിനെതിരെ ഒരക്ഷരം പോലും പറഞ്ഞില്ല: ശശി തരൂര്‍

നമുക്ക് ആവശ്യമായത് ഒരു ഫ്രീ ആന്‍ഡ് ഫെയര്‍ മാച്ച് ആണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരേസമയത്ത് ബിജെപി തനിക്കെതിരെ മാത്രമാണ് പ്രചാരണം നടത്തുന്നതെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെയോ സര്‍ക്കാരിനെതിരെയോ എല്‍ഡിഎഫ്‌നെതിരേയോ അവര്‍ ഒരു വാക്കും പറഞ്ഞിട്ടില്ല. മറ്റ് രണ്ട് എതിരാളികള്‍ക്കൊപ്പം നടക്കുന്നത് ഫ്രണ്ട്‌ലി മാച്ച് ആണോ എന്ന ചോദ്യം ഉയരുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍.

താനൊരു ക്രിക്കറ്റ് പ്രേമി ആയതുകൊണ്ട് പറയുകയല്ലെന്നും നമുക്ക് ആവശ്യമായത് ഒരു ഫ്രീ ആന്‍ഡ് ഫെയര്‍ മാച്ച് ആണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ അതിന് വേണ്ടിയാണ് നില്‍ക്കുന്നത്. ഞാനിവിടെ വന്നു. എന്റെ രാഷ്ട്രീയ നിലപാട് നിങ്ങളോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാനും വോട്ട് ചെയ്ത് എന്റെ പ്രിയപ്പെട്ട തിരുവനന്തപുരം നിവാസികളുടെ വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും തരൂര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.