CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 40 Seconds Ago
Breaking Now

ഗാങ്‌സ് ഓഫ് വസേയ്പൂര്‍ എന്റെ ജീവിതം തകര്‍ത്തു ; അനുരാഗ് കശ്യപ്

ഏറെ വിമര്‍ശക പ്രശംസ നേടിയ ഗാങ്‌സ് ഓഫ് വയേസ്പൂറിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് 2012 ജൂണ്‍ 22നായിരുന്നു. സംവിധായകനെന്ന നിലയില്‍ അനുരാഗ് കശ്യപിന്റെ സിനിമജീവിതത്തിലെ ഒരേടായിരുന്നു ഗാങ്‌സ് ഓഫ് വസേയ്പൂര്‍. എന്നാല്‍ റിലീസ് ചെയ്ത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിതം തകര്‍ത്ത ചിത്രമാണ് ഗാങ്‌സ് ഓഫ് വസേയ്പൂര്‍ എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍.

'ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യഥാര്‍ത്ഥത്തില്‍ തന്റെ ജീവിതം തകര്‍ന്നത്. അതിന് ശേഷമായിരുന്നു അത് തന്നെ വീണ്ടും ചെയ്യാന്‍ എല്ലാവരും തന്നോട് ആവശ്യപ്പെട്ടത്. എന്നാല്‍ ആ പ്രതീക്ഷകളില്‍നിന്നും പുറത്തുകടക്കാന്‍ പരാജിതനായിട്ടും താന്‍ ശ്രമിച്ച് കൊണ്ടേയിരിക്കുകയാണ്. എതായാലും ഈ വര്‍ഷം അവസാനത്തോടെ 'സാദേ സാത്തി' റിലീസിനെത്തും', അനുരാഗ് കശ്യപ് കുറിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.