CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 20 Seconds Ago
Breaking Now

ഈ ലോകകപ്പില്‍ രോഹിത് രണ്ട് സെഞ്ചുറികള്‍ കൂടി തികയ്ക്കും; ക്യാപ്റ്റന്‍ വിരാടിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ

കരിയറില്‍ 41 സെഞ്ചുറികളുള്ള വിരാട് കോഹ്‌ലിക്ക് ഈ ലോകകപ്പില്‍ അര്‍ദ്ധസെഞ്ചുറികള്‍ മാത്രമാണ് തികയ്ക്കാന്‍ കഴിഞ്ഞത്.

2019 ക്രിക്കറ്റ് ലോകകപ്പില്‍ രോഹിത് ശര്‍മ്മ റെക്കോര്‍ഡ് തകര്‍ക്കുന്ന മുന്നേറ്റം നടത്തുകയാണ്. ഒരൊറ്റ ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ തികയ്ക്കുന്ന ഏക ബാറ്റ്‌സ്മാനായി ശനിയാഴ്ച രോഹിത് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടംനേടിയിരുന്നു. ഇപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് തൊട്ടരികിലാണ് രോഹിത്. 

ഇക്കുറി രോഹിത് ശര്‍മ്മ സമ്പൂര്‍ണ്ണ ആധിപത്യം നേടിക്കൊണ്ടാണ് ലോകകപ്പില്‍ മുന്നേറുന്നത്. 8 ഇന്നിംഗ്‌സുകളില്‍ നിന്നായി 647 റണ്‍സാണ് രോഹിത് ശര്‍മ്മ ഇതുവരെ അടിച്ചുകൂട്ടിയത്. വൈസ് ക്യാപ്റ്റന്റെ കിടിലന്‍ ഫോമില്‍ ത്രില്ലടിച്ച് ഇരിക്കുകയാണെന്ന് വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. 

കരിയറില്‍ 41 സെഞ്ചുറികളുള്ള വിരാട് കോഹ്‌ലിക്ക് ഈ ലോകകപ്പില്‍ അര്‍ദ്ധസെഞ്ചുറികള്‍ മാത്രമാണ് തികയ്ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ തനിക്ക് അതിലൊന്നും ഖേദമില്ലെന്ന് ന്യൂസിലാന്‍ഡിന് എതിരെയുള്ള സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയായി വിരാട് പ്രതികരിച്ചു. 

'ഈ ലോകകപ്പില്‍ ഉത്തരവാദിത്വം മറ്റൊന്നാണ്. രോഹിത് സ്ഥിരതയോടെ കളിക്കുന്നത് വലിയ കാര്യമാണ്. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് പോലുള്ളവരെ നിയന്ത്രിച്ച് അവരുടെ പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുകയാണ് ലക്ഷ്യം. അന്ത്യഘട്ടങ്ങളില്‍ വേഗത കൂട്ടാന്‍ എനിക്കറിയാം', വിരാട് പറഞ്ഞു.

അതേസമയം വ്യക്തിഗത നേട്ടങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന രോഹിത് ശര്‍മ്മയുടെ വാക്കുകളോട് വിരാട് യോജിച്ചു. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്തുകയാണ് ലക്ഷ്യം. രോഹിത് രണ്ട് സെഞ്ചുറികള്‍ കൂടി കടന്ന് ഞങ്ങള്‍ക്ക് രണ്ട് വിജയം കൂടി ലഭ്യമാക്കുമെന്നാണ് കരുതുന്നത്, ക്യാപ്റ്റന്‍ വ്യക്തമാക്കി. 

 




കൂടുതല്‍വാര്‍ത്തകള്‍.