CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 7 Seconds Ago
Breaking Now

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ലഭിച്ച ഉത്തരക്കടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും നഷ്ടമായത്

കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്.

യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസാണെന്നും ഇത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് നഷ്ടപ്പെട്ടതാണെന്നും അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാ കണ്‍ട്രോളര്‍ ഇത് സംബന്ധിച്ച് സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഈ ഉത്തരകടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജിന് സര്‍വകലാശാല നല്‍കിയതാണ്. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ തന്നെയാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലാ പരീക്ഷയ്ക്ക് ഉത്തരം എഴുതാനുള്ള 180 ഓളം അഡിഷണല്‍ ഷീറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പൊലീസ് പിടിച്ചെടുത്തിരുന്നു. യൂണിവേഴ്‌സിറ്റിയുടെ സീല്‍ പതിച്ച പതിനാറ് ബുക്ക്‌ലെറ്റ് ഉത്തരക്കടലാസുകളാണ് പൊലീസ് കണ്ടെത്തിരുന്നത്. ഒരു ബുക്ക്‌ലെറ്റില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതുന്ന ഒന്നാം പേജ് അടക്കം പതിനൊന്ന് കടലാസുകളാണുള്ളത്. ഇവയെല്ലാം കൂടി ആകെ 350 ഓളം പേജ് വരും.

 




കൂടുതല്‍വാര്‍ത്തകള്‍.