CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 59 Seconds Ago
Breaking Now

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരെ വിമതരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

ചര്‍ച്ചക്ക് ശേഷം ബിഷപ്പ് ഹൗസില്‍ ഉപവാസം അനുഷ്ടിക്കുന്ന വൈദികരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമരം തുടരാന്‍ വൈദികര്‍ തീരുമാനിച്ചത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയില്‍ നിന്ന് മാറ്റണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം വൈദികര്‍ നടത്തുന്ന ഉപവാസ സമരം മൂന്നാം ദിവസത്തിലേക്ക്. പ്രശ്‌ന പരിഹാരത്തിനായി സ്ഥിരം സിനഡുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ തീരുമാനിച്ചത്.

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ വൈദിക പ്രതിഷേധം അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്താണ് വെള്ളിയാഴ്ച ചര്‍ച്ച നടത്തിയത്. ചര്‍ച്ചക്ക് ശേഷം ബിഷപ്പ് ഹൗസില്‍ ഉപവാസം അനുഷ്ടിക്കുന്ന വൈദികരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമരം തുടരാന്‍ വൈദികര്‍ തീരുമാനിച്ചത്. ചര്‍ച്ചയില്‍ പുരോഗതി ഉണ്ടെങ്കിലും ലഭിച്ച ഉറപ്പുകളില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് സമരം നടത്തുന്ന വൈദികരുടെ ആവശ്യം. ഇക്കാര്യങ്ങള്‍ ഇന്ന് സിനഡിനെ അറിയിക്കും. 

തുടര്‍ന്ന് സിനഡുമായി വീണ്ടും ചര്‍ച്ച നടക്കുമെന്നാണ് വൈദികര്‍ പറയുന്നത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയില്‍ നിന്ന് മാറ്റുക, ഓഗസ്റ്റില്‍ നടക്കുന്ന മെത്രാന്‍ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂര്‍ണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് സമരം ചെയ്യുന്ന വൈദികര്‍ ഉന്നയിക്കുന്നത്. ഇവയില്‍ ചില കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. 

 




കൂടുതല്‍വാര്‍ത്തകള്‍.