CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 53 Seconds Ago
Breaking Now

വിജയ് 70 ലക്ഷം രൂപയാണ് നല്‍കിയത് , നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ ; പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കി നമിത പ്രമോദ്

സോഷ്യല്‍ മീഡിയയില്‍ വരുന്ന പരിഹസങ്ങള്‍ പലപ്പോഴും ചുട്ട മറുപടി നല്‍കുന്ന താരമാണ് നമിത പ്രമോദ്. ഇപ്പോള്‍ നടി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെ പരിഹാസ കമന്റുമായി വന്നയാള്‍ക്കാണ് നമിത മറുപടി കൊടുത്തിരിക്കുന്നത്. നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നും കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ സഹായിക്കേണ്ടത് സിനിമാ താരങ്ങളെന്നുമാണ് അയാള്‍ കമന്റ് ചെയ്തത്. എന്നാല്‍ അതിന് നമിത കൊടുത്ത മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നമിതയുടെ ചിത്രത്തിന് താഴെ 'നിങ്ങള്‍ ഒക്കെ ജീവിച്ചിരിപ്പുണ്ടോ. കേരളത്തിന് ഒരു പ്രളയം അല്ലെങ്കില്‍ പ്രശ്‌നം വരുമ്പോള്‍ സഹായിക്കാന്‍ നിങ്ങള്‍ക്കു അല്ലെ ഉള്ളൂ..' തമിഴ് നടന്‍ വിജയ് പ്രളയബാധിതര്‍ക്കായി എഴുപതു ലക്ഷം രൂപ ദുരിതാശ്വാസമായി നല്‍കിയെന്നറിഞ്ഞപ്പോള്‍ മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു എന്നായിരുന്നു അയാള്‍ കുറിച്ചത്.

കേരളത്തിലെ മലയാളികള്‍ അല്ലെ നിങ്ങളുടെ ഒക്കെ പടം തിയേറ്ററില്‍ പോയി കാണുന്നത് അവര്‍ക്ക് ഇത്തിരി സഹായം ചെയ്തുടെയെന്നും കമന്റ് ചെയ്തയാള്‍ ചോദിച്ചു. ഇതിന് മറുപടിയായി നമിത രംഗത്തെത്തി. സഹായം ചെയ്യുന്നത് നൂറു പേരെ അറിയിക്കണമെന്നില്ല ബ്രോ,? നമ്മള്‍മാത്രം അറിഞ്ഞാല്‍ മതിയെന്നാണ് താരത്തിന്റെ മറുപടി. കമന്റിട്ടയാള്‍ക്കെതിരെ നമിതയുടെ ആരാധകരും രംഗത്തെത്തി. പ്രളയ സമയത്ത് സഹായം ചെയ്ത ടൊവിനോ തോമസും ജോജു ജോര്‍ജും ഇന്ദ്രജിത്തുമെല്ലാം മലയാളിതാരങ്ങള്‍ തന്നെയല്ലേയെന്നും മുഴുവന്‍ മനസ്സിലാക്കാതെ വിമര്‍ശിക്കരുതെന്നും അവര്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.