CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 45 Minutes 6 Seconds Ago
Breaking Now

മാറിടത്തില്‍ തൊടുന്ന രംഗം ഉള്‍പ്പെടെ 'പാരിസ് പാരിസി'ന് 25 കട്ട് ; ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ സെന്‍സര്‍ ചെയ്യേണ്ടതില്ലെന്ന് കാജല്‍

കാജല്‍ അഗര്‍വാള്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം പാരിസ് പാരിസ് വലിയ വിവാദമുയര്‍ത്തിയിരുന്നു. ചിത്രത്തില്‍ കാജലിന്റെ മാറില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന ട്രെയിലറിലെ രംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇപ്പോള്‍ ചിത്രത്തിലെ ഈ രംഗമുള്‍പ്പടെ ഇരുപത്തഞ്ചോളം രംഗങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കത്രിക വെച്ചിരിക്കുകയാണ് സെന്‍സര്‍ ബോര്‍ഡ്. ഇതിനെ തുടര്‍ന്ന് റിവൈസിംഗ് കമ്മിറ്റിക്ക് മുമ്പാകെ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

' ക്വീനിന്റെ നാല് ഭാഷകളിലുളള റീമേയ്ക്ക് ഞങ്ങളുടെ ആത്മാര്‍ഥ പരിശ്രമമാണ്. എന്തിനാണ് അവര്‍ ഇത്രയധികം കട്ടുകള്‍ ആവശ്യപ്പെട്ടതെന്ന് അറിയില്ല. അവര്‍ കട്ട് ചെയ്യാന്‍ പറഞ്ഞ സംഭവങ്ങളെല്ലാം തന്നെ നമ്മുടെ നിത്യ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളാണ്. സെന്‍സര്‍ ബോര്‍ഡിലെ അംഗങ്ങള്‍ കട്ടുകളില്ലാതെ ചിത്രം അപ്രൂവ് ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. കാജല്‍ വ്യക്തമാക്കി.

മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ ഭാഷകളിലായാണ് ക്വീന്‍ റീമേക്കുകള്‍ ഒരുങ്ങുന്നത്. സംസം എന്ന പേരില്‍ മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക.

 




കൂടുതല്‍വാര്‍ത്തകള്‍.