CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 8 Minutes 23 Seconds Ago
Breaking Now

നയന്‍സിന്റെ പടം ഇനി കാമുകന്‍ നിര്‍മ്മിക്കും; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ത്രില്ലറിന് വിഘ്‌നേഷ് ശിവന്‍ പണമിറക്കുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹരായ നായികമാര്‍ എണ്ണത്തില്‍ വളരെ കുറവാണ്. ഒരു പ്രൊജക്ട് പരിപൂര്‍ണ്ണമായി വിജയിപ്പിക്കാനുള്ള സാധ്യത തന്നെയാണ് ഇതിന് പിന്നിലെ കാരണം. എന്നാല്‍ മലയാളത്തില്‍ നിന്നും തെന്നിന്ത്യയുടെ ഹൃദയം കവര്‍ന്ന താരമായി വളര്‍ന്ന നയന്‍താര ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് തികച്ചയും അര്‍ഹയാണ്. അവരുടെ പേരില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ കാണാന്‍ ജനം തീയേറ്ററില്‍ എത്തുകയും ചെയ്യും. 

വ്യത്യസ്തമായ സ്‌ക്രിപ്റ്റുകള്‍ തെരഞ്ഞെടുത്ത് കൊണ്ടാണ് നയന്‍സ് വിജയചിത്രങ്ങളുടെ പട്ടിക തീര്‍ക്കുന്നത്. രജനികാന്തിന്റെ ദര്‍ബാറിന്റെ ഷൂട്ടിംഗ് തിരക്കിലാണ് തല്‍ക്കാലം താരം. ഇത് പൂര്‍ത്തിയാക്കിയ ശേഷം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ച് തീരുമാനം ആയെന്നാണ് റിപ്പോര്‍ട്ട്. 

മിലിന്ദ് രാജു സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം 'അവള്‍' ആകും നയന്‍സിന്റെ അടുത്ത ചിത്രം. വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ചിത്രത്തിലുള്ളതെന്നാണ് വിവരം. കൂടാതെ നയന്‍സിന്റെ കാമുകനായ സംവിധായകന്‍ വിഘ്‌നേഷ് ശിവനാകും ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കുക. 

വിഘ്‌നേഷിന്റെ സ്വന്തം ബാനറിലാണ് അവള്‍ നിര്‍മ്മിക്കുക. മറ്റ് താരങ്ങളെയും, പിന്നണിക്കാരെയും തീരുമാനിച്ച് വരികയാണ്. സെപ്റ്റംബര്‍ അവസാനമോ, ഒക്ടോബര്‍ ആദ്യമോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.