CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 27 Minutes 25 Seconds Ago
Breaking Now

ഇസഹാഖ് ഒരു പ്രതീക്ഷയാണ്; കുഞ്ഞുങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക് അല്‍പ്പം മനക്കട്ടി കൂടി വേണം; കുഞ്ചാക്കോ ബോബന്‍

14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബനും, പ്രിയയ്ക്കും ഒരു കണ്‍മണി പിറന്നത്. ആ കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ ആരാധകരും ഇസഹാക്കിന്റെ വരവില്‍ ഏറെ സന്തോഷിച്ചു. ഇപ്പോള്‍ ദിവസേന എപ്പോള്‍ ഉറങ്ങണമെന്ന് പോലും തങ്ങളുടെ കുഞ്ഞാണ് നിശ്ചയിക്കുന്നതെന്ന് പറയുകയാണ് കുഞ്ചാക്കോ. 

'ഇസഹാക്കാണ് രാജാവ്. മുന്‍പ് ഷൂട്ടിംഗ് കഴിഞ്ഞെത്തിയാല്‍ ഇഷ്ടം പോലെ ഉറങ്ങാമായിരുന്നു. ഇപ്പോള്‍ അതൊന്നും നടപ്പില്ല. ക്ഷീണം ഉണ്ടെങ്കില്‍ പോലും അതിന് സാധിക്കാറില്ല. ഉറക്കം പേരിന് മാത്രമാണെങ്കിലും എല്ലാം ആസ്വദിക്കുകയാണ്. പ്രിയയും ഞാനും ഒരു പെണ്‍കുഞ്ഞിനെയാണ് പ്രതീക്ഷിച്ചത്. ഒരുപാട് ഉടുപ്പും, മറ്റും വാങ്ങാമല്ലോ', ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ വിശദീകരിച്ചു. 

കുഞ്ഞിനായി കാത്തിരിക്കുന്നവര്‍ക്ക് തങ്ങളുടെ കുടുംബം പ്രതീക്ഷ നല്‍കുന്നുവെന്നതാണ് ഏറെ സന്തോഷമുള്ള കാര്യമെന്ന് താരം കൂട്ടിച്ചേര്‍ത്തു. പലരും നമ്പര്‍ തപ്പിയെടുത്ത് വിളിച്ച് എവിടെയാണ് ചികിത്സ നടത്തിയതെന്ന് അന്വേഷിക്കും. ഞങ്ങളുടെ ഡോക്ടറുടെ നമ്പര്‍ കൊടുക്കാറുണ്ട്. അടുത്തിടെ യുഎസില്‍ നിന്നുമുള്ള ഒരു വ്യക്തിക്ക് ഇത് ഗുണം ചെയ്‌തെന്നും അവര്‍ വിളിച്ച് അറിയിച്ചു. അതൊക്കെ ഒരു സന്തോഷമാണ്. 

കുഞ്ഞിനെ കാത്തിരിക്കുന്നവര്‍ക്ക് മാനസികമായി കുറച്ച് കരുത്ത് അനിവാര്യമാണ്. ഒരു ചികിത്സയ്ക്ക് പോകും ഫലം കിട്ടാതെ വിഷമിക്കും. പക്ഷെ ഇതില്‍ നിന്നും ഇടവേള എടുക്കാതെ ചികിത്സയുമായി മുന്നോട്ട് പോയാല്‍ വിജയസാധ്യത കൂടും, കുഞ്ചാക്കോ ബോബന്‍ പറയുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.