CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 2 Minutes 17 Seconds Ago
Breaking Now

കോട്ടയം നസീറുമൊത്ത് പൃഥ്വിയുടെ പുതിയ ചിത്രം

കലാഭവന്‍ ഷാജോണിന് പിന്നാലെ കോട്ടയം നസീറിനാണ് ഇപ്പോള്‍ പൃഥ്വി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഒരു ബിഗ്ബജറ്റ് കോമഡി എന്റര്‍ടെയ്‌നറായിരിക്കും പൃഥ്വിയെ നായകനാക്കി കോട്ടയം നസീര്‍ ഒരുക്കുക. എല്ലാ പ്രായക്കാരെയും രസിപ്പിക്കുന്ന ഒരു സമ്പൂര്‍ണ കോമഡി സിനിമയ്ക്കായുള്ള തിരക്കഥ ഒരുക്കാനുള്ള ശ്രമത്തിലാണ് കോട്ടയം നസീര്‍.

ഏറെക്കാലമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കോട്ടയം നസീര്‍. 'കുട്ടിച്ചന്‍' എന്നൊരു ഷോര്‍ട്ട് ഫിലിമെടുക്കുകയും അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്തായാലും കലാഭവന്‍ ഷാജോണിന് പിന്നാലെ കോട്ടയം നസീറിനുകൂടി ഡേറ്റ് നല്‍കിയതോടെ കോമഡി ട്രാക്കിലുള്ള സിനിമകള്‍ തുടര്‍ച്ചയായി ചെയ്യാനുള്ള തന്റെ തീരുമാനം വ്യക്തമാക്കുകകൂടിയാണ് പൃഥ്വിരാജ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.