CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 59 Seconds Ago
Breaking Now

പിറന്നാള്‍ ദിനത്തില്‍ മോദി പ്രതിഷ്ഠ ; മോദി ഞങ്ങള്‍ക്ക് ദൈവമെന്ന് ബിഹാര്‍ ഗ്രാമീണര്‍

ബിഹാര്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശില്‍പ്പം ക്ഷേത്രത്തിനുള്ളില്‍ പ്രതിഷ്ഠിച്ച് ബിഹാറിലെ ഗ്രാമവാസികള്‍. ഞങ്ങള്‍ക്ക് മോദി ദൈവമാണെന്ന് വ്യക്തമാക്കിയാണ് അനന്ത്പൂരിലെ ഗ്രാമ വാസികള്‍ മോദി പ്രതിഷ്ഠ നടത്തിയത് !

പുനരുദ്ധാരണം നടത്തിയ ക്ഷേത്രത്തിന്റെ ഹനുമാന്‍ പ്രതിമയ്ക്ക് ഒപ്പമാണ് മോദിയുടെ പ്രതിമയും സ്ഥാപിച്ചിരിക്കുന്നുത്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമാണ് ഗ്രാമവാസികള്‍ പ്രതിഷ്ഠ നടത്തിയത്.

ഗ്രാമത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് മോദിയെ നാട്ടുകാര്‍ ദൈവമാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി നേരിട്ട് ഗ്രാമത്തിലെത്തണമെന്ന ആഗ്രഹവും ഇവര്‍ പറഞ്ഞു.

എന്നാല്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.