CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 35 Seconds Ago
Breaking Now

'ഒരു ഡസന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച ഫയല്‍, ചിദംബരം മാത്രം എങ്ങനെ കുറ്റക്കാരനാവും';വിമര്‍ശിച്ച് മന്‍മോഹന്‍സിംഗ്

പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്.

ഐ.എന്‍.എക്‌സ് മീഡിയക്കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ കസ്റ്റഡിയില്‍ കേന്ദ്രസര്‍ക്കാരിനെയും അന്വേഷണ ഏജന്‍സിയെയും വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നതിലെ ആശങ്കയും അദ്ദേഹം അറിയിച്ചു.

'ഞങ്ങളുടെ സഹപ്രവര്‍ത്തകനായ പി.ചിദംബരം കസ്റ്റഡിയില്‍ തുടരുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. നമ്മുടെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു വ്യക്തിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. എല്ലാ തീരുമാനങ്ങളും ഫയലില്‍ സൂക്ഷിക്കുന്ന കൂട്ടായ തീരുമാനങ്ങളാണ് ' എന്നാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്.

ഒരു ഡസന്‍ ഉദ്യോഗസ്ഥര്‍ ഫയല്‍ പരിശോധിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്തതാണെന്നും പിന്നീട് ചിദംബരം ഏകകണ്ഠമായ ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നെന്നും ഉദ്യോഗസ്ഥര്‍ക്ക് തെറ്റിയില്ലെങ്കില്‍ ശുപാര്‍ശ അംഗീകരിച്ച മന്ത്രി എങ്ങനെ കുറ്റം ചെയ്തതായി ആരോപിക്കുമെന്ന് മനസ്സിലായില്ലെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു. കേസില്‍ നീതി ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.

 

മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയും പി ചിദംബരത്തെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.