CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 43 Minutes 46 Seconds Ago
Breaking Now

രണ്ട് അറ്റവും ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല ; വനിതാ സംഘടയോട് പരോക്ഷമായി മമ്മൂട്ടി പറഞ്ഞതിങ്ങനെ

നടിമാരുടെ സംഘടനയായ 'വിമന്‍ ഇന്‍ സിനിമ കളക്ടീവ്'യും(ഡബ്ല്യു.സി.സി) താരസംഘടനയായ 'അമ്മ'യും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഓര്‍മിപ്പിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇരു സംഘടനകളും മലയാള സിനിമയ്ക്കുവേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സംഘടനകളുടെ പേരെടുത്ത് പറയാതെ മമ്മൂട്ടി പരോക്ഷമായി പറഞ്ഞത്. വിധു വിന്‍സന്റ് സംവിധാനം ചെയ്ത് നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്റ്റാന്‍ഡ് അപ്പ്' എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. വിധു വിന്‍സെന്റ് ഡബ്ല്യു.സി.സി അംഗമാണ്.

'അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായ വ്യത്യാസങ്ങള്‍ സിനിമയില്‍ ഉണ്ടാകും. രണ്ടറ്റവും കൂട്ടിമുട്ടിയ്കുക എന്ന് നമ്മള്‍ കേട്ടിട്ടില്ലേ? രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വലിയ പാടാണ്. രണ്ട് അറ്റവും ഒന്ന് വളഞ്ഞുകൊടുക്കാതെ ഒരിക്കലും കൂട്ടിമുട്ടുകയില്ല. രണ്ട് അഗ്രങ്ങളും ഒന്ന് വളഞ്ഞു വരണം എന്നാലേ അത് സാധിക്കുകയുള്ളൂ. അഭിപ്രായങ്ങളുടെ യോജിപ്പിലൂടെയാണ് എന്നും നമ്മുക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ പിണങ്ങുമ്പോഴാണ് ഏറ്റവും വിഷമം. ഇഷ്ടമുള്ള രണ്ടു പേരുടെ അഭിപ്രായങ്ങള്‍ രണ്ടു തരത്തിലാകുമ്പോള്‍ നമ്മുക്ക് അത് വലിയ വിഷമമുണ്ടാക്കും.' മമ്മൂട്ടി പറഞ്ഞു. തങ്ങളുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായി തങ്ങള്‍ 'സ്റ്റാന്‍ഡ് അപ്പി'നെ കാണുകയാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിക്ക് ശേഷം, സംസാരിച്ച ഇവര്‍ 'സ്റ്റാന്‍ഡ് അപ്പ്' നിര്‍മ്മിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതിന്റെ കാരണവും സദസിനോട് വിശദീകരിച്ചു. അര്‍ത്ഥവത്തായ സംവാദത്തിലൂടെയും സൗഹൃദത്തിലൂടെയും മാത്രമേ സിനിമക്കുള്ളിലെ രാഷ്ട്രീയ കൂട്ടായ്മകള്‍ക്ക് തമ്മില്‍ യോജിച്ച് മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നാണ് ഉണ്ണികൃഷ്ണന്‍ പറഞ്ഞത്. ആ ബോദ്ധ്യത്തിന്റെ തുടര്‍ച്ചയില്‍ ചിത്രം തങ്ങള്‍ നിര്‍മ്മിക്കട്ടെ എന്ന് വിധു വിന്‍സന്റിനോട് ചോദിക്കുകയായിരുന്നുവെന്നും ബി.ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.