CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 37 Minutes 12 Seconds Ago
Breaking Now

കുവൈത്തില്‍ വാഹനാപകടം ; മലയാളി നഴ്‌സ് മരിച്ചു ; അഞ്ചുപേര്‍ക്ക് പരിക്ക്

കെ ഒ സി ആശുപത്രിയില്‍ കെ ആര്‍എച്ച് കമ്പനിയുടെ കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്.

കുവൈത്തില്‍ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെ ഒ സി ആശുപത്രിയില്‍ കെ ആര്‍എച്ച് കമ്പനിയുടെ കീഴില്‍ നഴ്‌സായി ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി 9 മണിയോടെ സ്‌ക്‌സ്ത് റിംങ് റോഡിനും അഹമ്മദി റോഡിനും ഇടയിലാണ് സംഭവം. നഴ്‌സുമാരുമായി ജോലി സ്ഥലത്തേക്ക് പോയിരുന്ന സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിട്ടാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ച മേഴ്‌സി വാഹനത്തിന്റെ പിന്‍ഭാഗത്തെ ചക്രത്തിനടിയില്‍ കുടുങ്ങുകയായിരുന്നു.

പരിക്കേറ്റ മറ്റു നഴ്‌സുമാരെ അദാന്‍ ആശുപത്രിയിലെത്തിച്ചു.ഇവരുടെ പരിക്ക് ഗുരുതരമല്ല. മരിച്ച മേഴ്‌സി അബ്ബാസിയയിലാണ് താമസിക്കുന്നത്. ഭര്‍ത്താവ് ബിജു കുവൈത്തിലാണ്. ഒരു മകള്‍ നാട്ടിലാണ് .




കൂടുതല്‍വാര്‍ത്തകള്‍.