CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 51 Minutes 17 Seconds Ago
Breaking Now

മെഹ്ബൂബയുടെയും നിതീഷിന്റെയും കൂടെപ്പോയപ്പോള്‍ എന്താണു സംഭവിച്ചത്? ബിജെപിയെ വിമര്‍ശിച്ച് ശിവസേന

ഗവര്‍ണര്‍ അല്‍പ്പമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുമെന്നു കരുതുന്നതായി സാമ്‌നയിൽ പറയുന്നു.

മഹാരാഷ്ട്രയില്‍ ഇതുവരെ കുതിരക്കച്ചവടം തുടങ്ങിയിട്ടില്ലെന്നും എന്നാല്‍ രാഷ്ട്രപതിഭരണം ആ ദിശയിലേക്കുള്ള ആദ്യ പടിയാണെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗം. എന്‍.സി.പിക്കു നല്‍കിയിരുന്ന സമയം അവസാനിക്കുന്നതിനു മുന്‍പേ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുടെ നടപടിയിലായിരുന്നു സാമ്‌ന ഇക്കാര്യം പറഞ്ഞത്.

ഗവര്‍ണര്‍ അല്‍പ്പമെങ്കിലും സ്വതന്ത്രമായി ചിന്തിക്കുമെന്നു കരുതുന്നതായി അതില്‍ പറയുന്നു. അതേസമയം ബി.ജെ.പിയെ വിമര്‍ശിക്കാനും ശിവസേനാ മുഖപത്രം മറന്നില്ല.

'അവര്‍ ഞങ്ങള്‍ പോയിക്കൊണ്ടിരിക്കുന്ന വഴിയെക്കുറിച്ച് വിമര്‍ശിക്കട്ടെ. മെഹ്ബൂബയുടെയും നിതീഷിന്റെയും കൂടെപ്പോയപ്പോള്‍ എന്താണു സംഭവിച്ചത്? മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാകണമെന്നതു മാത്രമാണു ഞങ്ങളുടെ പ്രാര്‍ഥന. ഭഗവാന്‍ ശങ്കര്‍ നീലകണ്ഠനെപ്പോലെ ഞങ്ങളും വിഷം കഴിച്ച് ദഹിപ്പിച്ചതാണ്.' അതില്‍ പറയുന്നു.

വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ളവര്‍ ഒന്നിക്കുമെന്ന് ഇന്നലെ പറഞ്ഞ ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, പി.ഡി.പിയും ബി.ജെ.പിയും തമ്മില്‍ ജമ്മു കശ്മീരിലുണ്ടായിരുന്ന സഖ്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പൊതുമിനിമം പരിപാടിയെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.