CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 1 Seconds Ago
Breaking Now

പ്രതികള്‍ക്ക് ഒരാഴ്ചയ്ക്കകം ശിക്ഷ ; ഇല്ലെങ്കില്‍ യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് സഹോദരി

അവള്‍ പോയെങ്കിലും അവളോട് ക്രൂരത കാട്ടിയവരെ വെറുതെ വിടരുത്.

കുടുംബത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരാഴ്ചയ്ക്കകം പാലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവില്‍ തീ കൊളുത്തി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി. യുവതിയുടെ മൃതദേഹം സംസ്‌കരിക്കും മുമ്പാണ് സഹോദരി മുന്നറിയിപ്പ് നല്‍കിയത്.

അവള്‍ പോയെങ്കിലും അവളോട് ക്രൂരത കാട്ടിയവരെ വെറുതെ വിടരുത്. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി വേണം. ഉടന്‍ ശിക്ഷ ഉറപ്പാക്കണം, സഹോദരി പറഞ്ഞു.

സഹോദരിയ്ക്ക് സംഭവിച്ചത് നാളെ തനിക്കും വീട്ടുകാര്‍ക്കും സംഭവിക്കാം. സാക്ഷിയെന്ന നിലയില്‍ തനിക്കും ഭീഷണിയുണ്ട്. അതുകൊണ്ട് കുടുംബത്തിന്റെ സുരക്ഷയ്ക്കായി സഹോദരന് തോക്ക് ലൈസന്‍സ് അനുവദിക്കണം. ബിരുദധാരിയായ സഹോദരിയുടെ ആഗ്രഹമായിരുന്നു ഒരു ജോലി. വീട്ടിലൊരാള്‍ക്ക് ജോലി നല്‍കണം. ഈ രണ്ട് ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.