CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 36 Minutes 1 Seconds Ago
Breaking Now

വിക്രം ചിത്രത്തില്‍ നിന്ന് ഷെയ്‌നെ ഒഴിവാക്കിയേക്കും

നടന്‍ ഷെയ്ന്‍ നിഗത്തിനെ ഇതര ഭാഷകളിലും വിലക്കണമെന്ന് ഫിലിം ചേംമ്പര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് കത്ത് നല്‍കിയതോടെ ആശങ്കയിലായിരിക്കുന്നത് വിക്രം സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ്. വിക്രമിനെ നായകനാക്കി ഇമൈക്ക നൊടികള്‍ സംവിധായകന്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയ്‌നിനെയും കാസ്റ്റ് ചെയ്തിരുന്നു. ചിയാന്‍ വിക്രം 58 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തില്‍ ഇന്ത്യക്ക് പുറമെ റഷ്യയിലെ ഷൂട്ടിലും ഷെയ്‌നിനെ ഉള്‍പ്പെടുത്താനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

എന്നാല്‍ ഷെയ്‌നിനെ വിലക്കണമെന്ന് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ തീരുമാനം എടുത്താല്‍ ഈ സിനിമയില്‍ നിന്ന് താരത്തെ പുറത്താക്കേണ്ടി വരും. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതിനിടെ നടന്റെ വിവാദ പരാമര്‍ശങ്ങളാണ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും വിലക്കണമെന്ന കത്തിന് കാരണമായത്.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ വിലക്കണമെന്നാവശ്യപ്പെട്ടാണ് ഫിലിം ചേംമ്പര്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംമ്പറിന് കത്ത് കൈമാറിയത്. 

 




കൂടുതല്‍വാര്‍ത്തകള്‍.