CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 19 Seconds Ago
Breaking Now

മാമാങ്കത്തെ ഡീഗ്രേഡ് ചെയ്യരുതെന്ന് അപേക്ഷിച്ച് മോഹന്‍ലാല്‍ ഫാന്‍സ് നേതാവിന്റെ ഓഡിയോ ശബ്ദം വൈറല്‍

മാമാങ്കം തിയറ്ററില്‍ നല്ല അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തെ താഴ്ത്തി കെട്ടി സൈബര്‍ ഇടങ്ങളില്‍ കമന്റുകളും വീഡിയോകളും ഒരു വിഭാഗം രംഗത്തെത്തി. മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍കുമാറിന്റെതെന്ന രീതിയില്‍ പ്രചരിക്കുന്ന ഓഡിയോയാണ് ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കുന്നത്.

പ്രിയ സുഹൃത്തുക്കളെ നമ്മള്‍ ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന ഒരാളും മാമാങ്കം എന്ന സിനിമയെ ഡീഗ്രേയ്ഡ് ചെയ്യുന്ന വിധത്തില്‍ ഗ്രൂപ്പുകളിലൊ ഫെയ്‌സ്ബുക്കിലോ ഒന്നും പോസ്റ്റ് ചെയ്യാന്‍ പാടില്ല. കാരണം ഇത് ലാല്‍ സാറിന്റെ പേജില്‍ വന്ന സിനിമയാണ്. ആരെങ്കിലും മോശമായി പ്രചരിപ്പിച്ചാല്‍ പിന്തിരിപ്പിക്കണം. എല്ലാ ജില്ലാ കമ്മറ്റി അംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം. ലാല്‍ സാറിന്റെ കൂടെ താല്‍പര്യമുള്ള വിഷയമാണ്. ഇനി ആരും അങ്ങനെ ചെയ്യരുത് , ഓഡിയോയില്‍ പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.