CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 28 Minutes 19 Seconds Ago
Breaking Now

എം ജി ശ്രീകുമാറിനെതിരെ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കേസ് ; വിധി ഏപ്രില്‍ 8ന്

ഗായകന്‍ എം ജി ശ്രീകുമാര്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കേസില്‍ കോടതി വിധി പറയുന്നത് ഏപ്രില്‍ എട്ടാം തിയതിയിലേക്ക് മാറ്റി. എറണാകുളം ബോള്‍ഗട്ടി ബോട്ട്ജട്ടിക്ക് സമീപം 11.5 സെന്റ്സ്ഥലത്ത് നിര്‍മ്മിച്ച മൂന്ന് നില വീട് തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്നാണ് ആരോപണം. ഒരു നില കെട്ടിടത്തിന് അനുമതി വാങ്ങിയശേഷം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് മൂന്ന് നിലകള്‍ നിര്‍മ്മിച്ചുവെന്നും ആരോപണമുണ്ട്. കേസില്‍ പത്താം പ്രതിയാണ് എം ജി ശ്രീകുമാര്‍.

കളമശേരി സ്വദേശി ഗിരീഷ് കുമാറിന്റെ പൊതുതാല്‍പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ തെറ്റുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

ഒക്ടോബര്‍ 23ന് വാദം പൂര്‍ത്തിയാക്കിയ കേസാണെങ്കിലും ഹര്‍ജിക്കാരന്‍ നല്‍കിയ തെറ്റായ പരാമര്‍ശങ്ങള്‍ മൂലമാണ് വിധി പറച്ചില്‍ വൈകുന്നത്. ഇന്നലെ വിധിപറയുമെന്ന് കരുതിയെങ്കിലും ഹര്‍ജിക്കാരനെ താക്കീത് ചെയ്യണമെന്നു വിജിലന്‍സ് അഡീഷനല്‍ ലീഗല്‍ അഡൈ്വസര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.