CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 55 Minutes 22 Seconds Ago
Breaking Now

പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷം ; മരണം അഞ്ചായി ; ആക്രമണത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവിനെതിരെ പരാതി

സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൗരത്വ നിയമഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷങ്ങളില്‍ മരണം അഞ്ചായി. വടക്ക് കിഴക്കന്‍ ദില്ലിയില്‍ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രം വ്യാപിക്കുന്നത് തടയാന്‍ പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ദോപാല്‍ റായി അര്‍ദ്ധരാത്രിയോടെ ലഫ്‌നന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഘര്‍ഷത്തിനിടെ മൗജ്പുരിയില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പത്ത് ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് നിലവില്‍ ദില്ലിയില്‍ നിന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.