CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 32 Seconds Ago
Breaking Now

ഹാര്‍ട്ടില്‍പൂളില്‍ ആത്മഹത്യ ; ഡോക്ടര്‍ ജീവനൊടുക്കിയത് ലൈംഗീക ആരോപണത്തില്‍ അന്വേഷണം നേരിടവേ

ലൈംഗീക കുറ്റം വ്യാജമായിരുന്നുവെന്നും ആരോപണത്തിൽ മനം നൊന്താണ് മരിച്ചതെന്നും ഡോക്ടറുടെ ഭാര്യ വ്യക്തമാക്കി.

യുകെയില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ ശ്രീധരന്‍ സുരേഷ് (50) ആത്മഹത്യ ചെയ്തത് തനിക്ക് നേരെയുള്ള ലൈംഗീക ആരോപണത്തെ തുടര്‍ന്നുള്ള അന്വേഷണം നേരിടവേ. ഇന്നലെ നടന്ന ഇന്‍ക്വസ്റ്റിലാണ് സ്ഥിരീകരണം. നോര്‍ത്ത് ടീസ് ആന്‍ഡ് ഹാര്‍ട്ടിപൂള്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ശ്രീധരന്‍ സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് 2018 മേയിലാണ്. സ്റ്റോക്ടണിലെ ജൂബിലി ബ്രിഡ്ജിന് അടുത്തുള്ള ടീസ് നദിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ലൈംഗീക കുറ്റം വ്യാജമായിരുന്നുവെന്നും ആരോപണത്തിൽ  മനം നൊന്താണ് മരിച്ചതെന്നും ഡോക്ടറുടെ ഭാര്യ വ്യക്തമാക്കി. ഇന്നലെ ഇന്‍ക്വസ്റ്റിനിടെ സുരേഷിന്റെ ഭാര്യ വിശാല ലക്ഷ്മി കാര്യങ്ങള്‍ വിശദീകരിച്ചു.ആരോടും മോശമായി പെരുമാറിയിട്ടില്ലെന്ന് സുരേഷ് പറഞ്ഞിരുന്നതായി ഭാര്യ പറഞ്ഞു.

സുരേഷിനെതിരായ ആരോപണം പോലീസ് നിര്‍ത്തിവച്ചിരുന്നു. അദ്ദേഹത്തെ തിരിച്ച് ജോലിയില്‍ പ്രവേശിക്കാനും അനുവാദം നല്‍കി. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മെയില്‍ വന്നതോടെ അദ്ദേഹം മാനസികമായി തകരുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

 

മാനസികമായി തകര്‍ന്നതോടെയായിരുന്നു ആത്മഹത്യ. വേട്ടയാടലുകളാണ് ഭര്‍ത്താവിന്റെ മരണത്തിന് പിന്നിലെന്നും കുറ്റവിമുക്തനായിട്ടും എന്‍എച്ച്എസ് അംഗീകരിച്ചില്ലെന്നുമാണ് ഭാര്യ പറയുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.