CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 13 Minutes 58 Seconds Ago
Breaking Now

ധാരാവിയില്‍ കൊറോണ എത്തിയത് കേരളത്തില്‍ നിന്നു വന്നവരില്‍ നിന്ന് ; തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ധാരാവിയില്‍ എന്തിന് വന്നു ; മുംബൈ പോലീസ്

മുംബൈയില്‍ എത്തിയവര്‍ ധാരാവിയിലാണ് താമസിച്ചത്.

ധാരാവിയില്‍ മരിച്ചയാള്‍ കൊറോണ ബാധിതനായത് കേരളത്തില്‍ നിന്നെത്തിയ മലയാളികളില്‍ നിന്നാണെന്ന് മുംബൈ പോലീസ്. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ മുംബൈയിലും എത്തിയിരുന്നു. ധാരാവി ചേരിയില്‍ താമസിക്കുന്ന 56-കാരനായ വ്യക്തിയാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചത്. 

ഈ രോഗിയ്ക്ക് ഇന്‍ഫെക്ഷന്‍ ബാധിച്ചത് കേരളത്തില്‍ നിന്നും എത്തിയവരില്‍ നിന്നാണെന്നാണ് സ്ഥിരീകരണം. മാര്‍ച്ച് 25ന് തബ്‌ലീഗ് സമ്മേളനം കഴിഞ്ഞെത്തിയര്‍ മുംബൈയിലെത്തിയിരുന്നു. പിന്നീടാണ് കോഴിക്കോട്ടേക്ക് തിരിച്ചത്. മുംബൈയില്‍ എത്തിയ ഈ മലയാളികള്‍ ധാരാവിയിലാണ് താമസിച്ചത്. 

മരിച്ചയാള്‍ വാടകയ്ക്ക് നല്‍കിയിരുന്ന വീട്ടിലാണ് മലയാളികള്‍ കഴിഞ്ഞത്. മാര്‍ച്ച് 24-നാണ് ഇവര്‍ കോഴിക്കോടേക്ക് യാത്ര തിരിച്ചത്. വിവരം കേരള പോലീസിനെ അറിയിച്ചതായി  മുംബൈ പോലീസ് പറഞ്ഞു. മലയാളികള്‍ ധാരാവിയില്‍ എത്തിയത് എന്തിനെന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ഇപ്പോള്‍ മുംബൈ പോലീസ് അന്വേഷിക്കുന്നത്.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കൊറോണ വാഹകരായതോടെയാണ് ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. നിരുത്തരവാദപരമായ പരിപാടിയാണ് മജ്‌ലിസ് സംഘാടകര്‍ നടത്തിയതെന്നാണ് വിമര്‍ശനം. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.