CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 43 Seconds Ago
Breaking Now

' Zan, Zendegi, Azadi ' ( സ്ത്രീകള്‍ക്ക് ജീവിതം സ്വാതന്ത്ര്യം)

ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട മനുഷ്യാവകാശ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുകെയിലെ മലയാളികള്‍ ലണ്ടനില്‍ ഒത്തുചേരുന്നു. ശ്രീ എം എന്‍ കാരശ്ശേരി യുടെ നേതൃത്വത്തില്‍ ലണ്ടനിലെ Hyde Park ല്‍ 2022 ഒക്ടോബര്‍ 23ന് (14:00  17:00) നടത്തുന്ന പ്രകടനത്തിലേക്ക് നിങ്ങളെ എല്ലാവരെയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പ്രകടനത്തെ വിജയിപ്പിക്കാന്‍ തീര്‍ച്ചയായും നിങ്ങളുടെ സാന്നിധ്യവും, സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

ഇറാനിയന്‍ ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ശിരോവസ്ത്രം ധരിക്കാത്തതിന് മത പോലീസ് അറസ്റ്റ് ചെയ്ത Mahsa Amini എന്ന 22 കാരിയുടെ പോലീസ് കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇറാനില്‍ തുടങ്ങിയ സമരം ആണെങ്കിലും, ഇത് ലോകമെമ്പാടുമുള്ള സ്ത്രീ അസമത്വത്തിനും, അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയുള്ള പ്രക്ഷോഭം ആണിത്. ഇറാനിലെ പ്രതിഷേധം ഹിജാബിന് എതിരെ മാത്രമല്ല പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന സ്ത്രീകളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ (right to choose) എതിരെ കൂടിയാണ്. സ്ത്രീയവകാശങ്ങള്‍ക്ക് വേണ്ടി ജീവന്‍ കളഞ്ഞും പ്രതിഷേധിക്കുന്ന ഇറാനിലെ സമരത്തിന് ഐക്യദാര്‍ഢ്യ പെടേണ്ട തുണ്ട്.

മത പ്രത്യയശാസ്ത്ര ഏകാധിപത്യത്തിന്റെ  ദൂഷ്യഫലങ്ങള്‍ ആഗോളതലത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന ഏതൊരു ശബ്ദവും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ സമരത്തിന് മുന്‍കൈ എടുക്കുന്നത് UK യില്‍ ഉള്ള ചെറിയ മലയാളിസമൂഹം ആണെങ്കിലും എല്ലാവരെയും (മത ജാതി ലിംഗ ദേശ വര്‍ഗ്ഗ ഭാഷ വര്‍ണ്ണ അതിര്‍വരമ്പുകളില്ലാതെ) ഇതിലേക്ക്‌സ്വാഗതം ചെയ്യുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.