CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 52 Minutes 43 Seconds Ago
Breaking Now

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി; അവസാന എട്ടില്‍ ഇടം നേടി ഇന്ത്യയുടെ സിനി ഷെട്ടി

മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു.

ലോകസൗന്ദര്യ മത്സരത്തില്‍ വിജയകിരീടം ചൂടി മിസ് ചെക്ക് റിപ്പബ്ലിക്ക് ക്രിസ്റ്റ്യാന പിസ്‌കോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 112 സുന്ദരിമാരെ പിന്നിലാക്കിയാണ് മിസ് ചെക്ക് റിപ്പബ്ലിക്ക് ജേതാവായത്. മുംബൈയില്‍ നടന്ന ഫൈനലില്‍ കഴിഞ്ഞ തവണ മിസ് വേള്‍ഡായ കരോലിന ബിലാവ്‌സ്‌ക ക്രിസ്റ്റ്യാനയെ കിരീടമണിയിച്ചു.

ക്രിസ്റ്റ്യാനയ്‌ക്കൊപ്പം മിസ് ബോട്‌സ്വാന, മിസ് ട്രിനിഡാഡ് ആന്റ് ടൊബാഗോ, മിസ് ലെബനന്‍ എന്നിവരാണ് അവസാന നാലിലെത്തിയത്. രണ്ടാം സ്ഥാനം മിസ് ബോട്‌സ്വാന ലെസെഗോ ചോംബോ സ്വന്തമാക്കി. മിസ് ലെബനന്‍ യാസ്മിന്‍ സൈതൗണിനാണ് മൂന്നാം സ്ഥാനം. മിസ് ഇന്ത്യ സിനി ഷെട്ടിക്ക് അവസാന എട്ടില്‍ ഇടം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു.

28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിസ് വേള്‍ഡ് മത്സരം ഇന്ത്യയില്‍ നടക്കുന്നത്. 1996ല്‍ ബംഗളൂരുവിലാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.