CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 22 Minutes 13 Seconds Ago
Breaking Now

തിരക്ക് കാരണം ഭര്‍ത്താവിനെ പരിചരിക്കാന്‍ സമയമില്ല, രണ്ടാം വിവാഹത്തിന് സൗകര്യം ചെയ്ത് ഗായിക

നാല്‍പ്പത്തിയേഴുകാരനായ വാന്‍ മുഹമ്മദ് ഹാഫിസാണ് എസ്‌ലിന്റെ ഭര്‍ത്താവ്.

തിരക്ക് കാരണം ഭര്‍ത്താവിനെ പരിചരിക്കാന്‍ സമയമില്ലാത്തതിനാല്‍ ഭര്‍ത്താവിന് രണ്ടാമതും വിവാഹം കഴിയ്ക്കാന്‍ മുന്നില്‍ നിന്ന് ഗായിക.  മലേഷ്യന്‍ ഗായിക അസ്‌ലിന്‍ അരിഫിനാണ് ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തിന് കര്‍തൃസ്ഥാനം വഹിച്ചത്. കരിയറിലെ തിരക്കുകള്‍ കാരണം ഭര്‍ത്താവിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ലെന്നും അതുകൊണ്ടാണ് ഭര്‍ത്താവിന് പുതിയ പങ്കാളിയെ കണ്ടെത്തിയതെന്നും അവര്‍ പറഞ്ഞു.

നാല്‍പ്പത്തിയേഴുകാരനായ വാന്‍ മുഹമ്മദ് ഹാഫിസാണ്  എസ്‌ലിന്റെ ഭര്‍ത്താവ്. 26കാരിയായ ഡോക്ടറെയാണ് പുതിയ വധുവായി കണ്ടെത്തിയത്. മാര്‍ച്ചിലായിരുന്നു വിവാഹം. ഇപ്പോള്‍ മൂന്ന് പേരും ഒരേ വീട്ടിലാണ് താമസിക്കുന്നതെന്നും ജീവിതം സന്തോഷകരമാണെന്നും ഇപ്പോഴും ഭര്‍ത്താവിനൊപ്പം സമയം ചെലവഴിക്കാറുണ്ടെന്നും അരിഫിന്‍ പറഞ്ഞു.  മലേഷ്യയിലെ തിരക്കേറിയ ഗായികയാണ് അരിഫിന്‍. പ്രോഗ്രാമുകളുടെ ഭാഗമായി മിക്കപ്പോഴും വിവിധ രാജ്യങ്ങളിലായിരിക്കും. ഈ സമയമെല്ലാം ഭര്‍ത്താവ് വീട്ടില്‍ തനിച്ചായിരിക്കുമെന്നും അരിഫിന്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ ഏകാന്തത മാറ്റാനാണ് മറ്റൊരു വിവാഹം എന്ന ആശയത്തിലെത്തിയതെന്നും 42കാരിയായ ഗായിക പറഞ്ഞു. നേരത്തെ പേഴ്‌സനല്‍ മാനേജര്‍ ആദം ഫാമിയായിരുന്നു ഇവരുടെ ആദ്യഭര്‍ത്താവ്. 2017ല്‍ വിവാഹ മോചിതയായി. പിന്നീട് നാല് വര്‍ഷം ആത്മീയ വഴിയിലായിരുന്നു. 2021ലായിരുന്നു വാന്‍ മുഹമ്മദ് ഹാഫിസാമുമായിട്ടുള്ള വിവാഹം. പിന്നീട് കലാരംഗത്ത് വീണ്ടും സജീവമായി.

 




കൂടുതല്‍വാര്‍ത്തകള്‍.