CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 7 Minutes Ago
Breaking Now

ഭക്ഷണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്കു നേരെ ഇസ്രയേല്‍ ആക്രമണം , 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 69 പലസ്തീനികള്‍

പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇസ്രയേല്‍ അധികൃതര്‍ വിശദീകരിച്ചു.

പലസ്തീന് നേരെയുള്ള ഇസ്രയേല്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം മധ്യഗാസയിലെ അല്‍ നുസറത്ത് അഭയാര്‍ഥി ക്യാമ്പില്‍ ഭക്ഷണ വിതരണം നടത്തുന്നതിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണം വാങ്ങാനായി കാത്തുനിന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയാണ് ആക്രമണത്തില്‍ മരിച്ചത്. അല്‍ബലാഹില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നു.

ബുധനാഴ്ച വൈകുന്നേരം ഗാസ സിറ്റിയില്‍ ഭക്ഷണത്തിന് കാത്തുനിന്നവര്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. റഫയില്‍ യുഎന്‍ ഭക്ഷണ ക്യാമ്പിലും ഇസ്രയേല്‍ ആക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. കടുത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയുമാണ് പലസ്തീനിലെ റമദാന്‍ കാലം കടന്നുപോകുന്നത്. ആയിരങ്ങളാണ് അഭയാര്‍ഥി ക്യാമ്പുകളിലെ ഭക്ഷണ വിതരണത്തിനായി കാത്തുനില്‍ക്കുന്നത്.

പിഞ്ചുകുട്ടികളക്കം പ്ലാസ്റ്റിക് പാത്രങ്ങളുമായി ഭക്ഷണത്തിന് നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഭക്ഷണക്യാമ്പുകളില്‍ ഹമാസ് പിടിമുറുക്കുന്നുവെന്നാരോപിച്ചാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്. എന്നാല്‍ ഭക്ഷണ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും ഇസ്രയേല്‍ പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇസ്രയേല്‍ അധികൃതര്‍ വിശദീകരിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.