CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 12 Minutes 54 Seconds Ago
Breaking Now

സ്‌കൂളില്‍ നാല് പേരെ വെടിവെച്ച കൊലപ്പെടുത്തിയ 15 വയസുകാരന്റെ മാതാപിതാക്കളും കുറ്റക്കാരെന്ന് കോടതി ; 15 വര്‍ഷം തടവു ശിക്ഷ

47കാരനായ ജെയിംസ് ക്രംബ്ലി 15കാരനായ മകന്റെ മാനസികാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

മിഷിഗണിലെ സ്‌കൂളില്‍ നാല് പേരെ വെടിവെച്ച കൊലപ്പെടുത്തിയ 15 വയസുകാരന്റെ മാതാപിതാക്കളും കുറ്റക്കാരെന്ന് കോടതി. ഇരുവരെയും 15 വര്‍ഷം തടവിന് ശിക്ഷിച്ച കോടതി മക്കളുടെ ആക്രമണ സ്വഭാവങ്ങളില്‍ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി. കുട്ടിയുടെ സ്വഭാവത്തിലെ ആക്രമണ വാസനയ്ക്കും അവന് തോക്ക് നല്‍കിയതിലും മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. 2021 ലാണ് അമേരിക്കയെ നടുക്കിയ സ്‌കൂള്‍ കൂട്ടക്കൊല നടന്നത്. അമേരിക്കയില്‍ ആദ്യമായാണ് മകന്‍ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്നത്.

47കാരനായ ജെയിംസ് ക്രംബ്ലി 15കാരനായ മകന്റെ മാനസികാരോഗ്യത്തിന് ആവശ്യമായ ശ്രദ്ധ നല്‍കിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. വിദ്യാര്‍ത്ഥികള്‍ പ്രതികളാവുന്ന നിരവധി വെടിവയ്പ് സംഭവങ്ങള്‍ നടക്കുന്ന അമേരിക്കയില്‍ വളരെ നിര്‍ണായകമാണ് കോടതിയുടെ തീരുമാനം. ഏപ്രില്‍ 9ന് 15കാരന്റെ രക്ഷിതാക്കളുടെ തടവ് ശിക്ഷ ആരംഭിക്കുമെന്നും കോടതി വിശദമാക്കി. സെമി ഓട്ടോമാറ്റിക് ഹാന്‍ഡ് ഗണ്‍ വച്ച് ഇവരുടെ മകന്‍ സ്‌കൂളില്‍ ചെയ്ത അതിക്രമത്തില്‍ 14നും 17നും ഇടയില്‍ പ്രായമുള്ള നാല് വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. പരോള്‍ ഇല്ലാതെയാണ് മാതാപിതാക്കള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. 

തോക്ക് ഉപയോഗിച്ചുള്ള അതിക്രമ സംഭവങ്ങളെ ഒരു പരിധി വരെയെങ്കിലും നിയന്ത്രിക്കാന്‍ കേസിലെ വിധി നിര്‍ണായകമാവുമെന്നാണ് കൊല്ലപ്പട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിലയിരുത്തുന്നത്. ഈ കേസില്‍ തീരുമാനം ഇരകളായവരുടെ ജീവന്‍ തിരികെ കൊണ്ടുവന്നില്ലെങ്കിലും സമാനമായ സംഭവങ്ങള്‍ തുടര്‍ന്ന് ഉണ്ടാവാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുന്നതാണെന്നാണ് കോടതി വിലയിരുത്തിയത്. വെടിവയ്പ് നടന്ന ദിവസം പതിനഞ്ചുകാരന്റെ നോട്ട് ബുക്കിലെ അസ്വസ്ഥമാക്കുന്ന ചിത്രത്തേക്കുറിച്ച് സംസാരിക്കാനായി അധ്യാപിക വിളിച്ച മീറ്റിംഗിലും രക്ഷിതാക്കള്‍ പങ്കെടുത്തിരുന്നില്ല. 

 




കൂടുതല്‍വാര്‍ത്തകള്‍.