CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 45 Seconds Ago
Breaking Now

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവത്തില്‍ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. 'ആവേശം' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആലുവ യുസി കോളേജില്‍ ഫഹദ് ഫാസിലും ടീമും എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ആവേശം സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കിടെ ഒരു പെണ്‍കുട്ടിയാണ് സത്യഭാമയുടെ പരാമര്‍ശത്തോട് ഫഹദ് ഫാസില്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് ചോദിച്ചത്. 'എന്റെ നിലപാട് ഞാന്‍ അങ്ങ് പറഞ്ഞേക്കാം, ഇനി ഇങ്ങനത്തെ ചോദ്യങ്ങള്‍ ചോദിക്കണ്ട. അവര്‍ ചെയ്തത് തെറ്റാണ്, പറഞ്ഞത് തെറ്റാണ്' എന്നായിരുന്നു ഫഹദിന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.