CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 14 Minutes 13 Seconds Ago
Breaking Now

ഗാസ അക്രമണം ഇസ്രയേലിനെ തിരിഞ്ഞുകൊത്തുന്നു; മൂന്ന് മുന്‍ ബ്രിട്ടീഷ് സൈനികരെ കൊലപ്പെടുത്തിയതില്‍ ഇസ്രയേലിനെ ബ്രിട്ടന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്ന് ഫോറിന്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്; ഏഴ് എയ്ഡ് ജീവനക്കാര്‍ കൊല്ലപ്പെട്ട ഭക്ഷ്യവിതരണ വാഹനത്തിന് നേര്‍ക്ക് നടന്ന അക്രമണത്തില്‍ രോഷം രൂക്ഷം

ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തണമെന്നാണ് ബ്രിട്ടനില്‍ ആവശ്യം ഉയരുന്നത്

ഗാസയില്‍ മൂന്ന് മുന്‍ ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രയേലിന് മേല്‍ കുറ്റം ചാര്‍ത്തുമെന്ന് ലോര്‍ഡ് കാമറൂണ്‍. ഗാസയില്‍ വേള്‍ഡ് സെന്‍ഡ്രല്‍ കിച്ചണ്‍ വാഹനവ്യൂഹത്തിന് നേര്‍ത്ത് ഐഡിഎഫ് നടത്തിയ അക്രമണത്തില്‍ ഏഴ് എയ്ഡ് ജോലിക്കാര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇസ്രയേലിന് എതിരായ രോഷം ശക്തമാകുന്നത്. Netanyahu says aid workers' killing tragic, 'happens in wartime' - India  Today

സംഭവത്തെ കുറിച്ച് കാണുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയ ഫോറിന്‍ സെക്രട്ടറി വിഷയത്തില്‍ ഇസ്രയേലിന്റെ ഉത്തരവാദിത്വം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് നടത്തിയ ട്രിപ്പിള്‍ ഡ്രോണ്‍ അക്രമണത്തിന് എതിരായ രോഷം ലോകം മുഴുവന്‍ വ്യാപിക്കുകയാണ്. പലസ്തീനികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ മാര്‍ക്ക് ചെയ്‌തെത്തിയ ചാരിറ്റി വാഹനങ്ങള്‍ക്ക് നേരെയാണ് മിസൈല്‍ തൊടുത്തത്. Prime Minister Benjamin Netanyahu vows to shut down 'terror channel' Al  Jazeera in Israel - India Today

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു. ഇടവേള അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ച ബൈഡന്‍ അമേരിക്കന്‍ പിന്തുണ ഉപാധികളോടെയുള്ളതാണെന്നും വ്യക്തമാക്കി. 

ഇസ്രയേലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് നിര്‍ത്തണമെന്നാണ് ബ്രിട്ടനില്‍ ആവശ്യം ഉയരുന്നത്. നമ്മുടെ തന്നെ പൗരന്‍മാരെ കൊല്ലാനാണ് ഈ ആയുധങ്ങള്‍ ചിലപ്പോള്‍ ഉപയോഗിക്കുന്നതെന്ന് അക്രമത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷ് പൗരന്റെ സഹോദരന്‍ പ്രതികരിച്ചു. ഇസ്രയേലിനെ ഉത്തരവാദികളായി കണക്കാക്കുമെന്നും, ഇതിന്റെ ഭാഗമായാണ് സുതാര്യമായ സമ്പൂര്‍ണ്ണ അന്വേഷണമെന്നും ലോര്‍ഡ് കാമറൂണ്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.