CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 57 Minutes 58 Seconds Ago
Breaking Now

ഹോ ആശ്വാസമായി! ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ പേ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നു; ഒരു വര്‍ഷത്തിലേറെയായി നീളുന്ന തര്‍ക്കങ്ങള്‍ക്കും, സമരനടപടികള്‍ക്കും അവസാനം; 83% ബിഎംഎ അംഗങ്ങള്‍ മെച്ചപ്പെട്ട ഡീലിന് അനുകൂലം

കണ്‍സള്‍ട്ടന്റുമാരുടെ സമരങ്ങള്‍ അവസാനിക്കുന്നത് രോഗികള്‍ക്ക് മികച്ച വാര്‍ത്തയാണെന്ന് പ്രധാനമന്ത്രി

ഗവണ്‍മെന്റ് മുന്നോട്ട് വെച്ച മെച്ചപ്പെട്ട പേ ഡീല്‍ സ്വീകരിക്കാന്‍ അനുമതി നല്‍കി ഇംഗ്ലണ്ടിലെ സീനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെ ഒരു വര്‍ഷത്തോളമായി നീളുന്ന തര്‍ക്കങ്ങള്‍ക്കും, സമരങ്ങള്‍ക്കുമാണ് അവസാനമാകുന്നത്. ശമ്പളവും, തൊഴില്‍ സാഹചര്യങ്ങളും സംബന്ധിച്ച ഓഫര്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുടെ അഭിപ്രായത്തിനായി സമര്‍പ്പിച്ചപ്പോള്‍ 83% പേരാണ് അനുകൂലിച്ചത്. 

ഡോക്ടര്‍മാരുടെയും, ഡെന്റിസ്റ്റുകളുടെയും ശമ്പളം (ഡിഡിആര്‍ബി) സംബന്ധിച്ച മാറ്റങ്ങളും, നാല് മുതല്‍ ഏഴ് വര്‍ഷം വരെയായി സീനിയര്‍ ഡോക്ടര്‍മാരായി ജോലി ചെയ്തിട്ടുള്ളവര്‍ക്ക് 2.85% (3000 പൗണ്ട്) വര്‍ദ്ധനവും നല്‍കുന്നതാണ് പേ ഡീലെന്ന് ബിഎംഎ വ്യക്തമാക്കി. കഴിഞ്ഞ സമ്മറില്‍ ഡിഡിആര്‍ബിയുടെ ഭാഗമായി പ്രഖ്യാപിച്ച 6 ശതമാനത്തിന് പുറമെയാണിത്. NHS consultants in England to vote on pay deal to end strikes

കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി നടക്കുന്ന സമരങ്ങള്‍ എന്‍എച്ച്എസില്‍ കനത്ത സമ്മര്‍ദമാണ് ചെലുത്തുന്നത്. ഏഴ് മില്ല്യണ്‍ രോഗികളാണ് ആശുപത്രി ചികിത്സയ്ക്കായി വെയ്റ്റിംഗ് ലിസ്റ്റുകളില്‍ കാത്തുകഴിയുന്നത്. സമരങ്ങള്‍ അരങ്ങേറിയതോടെ ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളും, പ്രൊസീജ്യറുകളുമാണ് റദ്ദായത്. 

ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഋഷി സുനാകിനെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു എന്‍എച്ച്എസിലെ സാഹചര്യങ്ങള്‍. സര്‍വ്വെകളില്‍ ടോറി പാര്‍ട്ടി ലേബറുമായി വലിയ വ്യത്യാസത്തില്‍ പിന്നിലുമാണ്. ഈ ഘട്ടത്തിലാണ് പേ ഡീല്‍ അംഗീകരിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാര്‍ തയ്യാറായത്. 

കണ്‍സള്‍ട്ടന്റുമാരുടെ സമരങ്ങള്‍ അവസാനിക്കുന്നത് രോഗികള്‍ക്ക് മികച്ച വാര്‍ത്തയാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഇനി വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കുന്നതിലേക്ക് പുരോഗതി നേടുകയാണ് വേണ്ടത്, നാല് മാസമായി ഇത് തുടര്‍ച്ചയായി കുറയുന്നുണ്ട്. സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി സമരം അവസാനിപ്പിച്ചതോടെ ഇനി ജൂനിയര്‍ ഡോക്ടര്‍മാരുമായി മാത്രമാണ് ശമ്പള തര്‍ക്കം തുടരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.