CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes 42 Seconds Ago
Breaking Now

ചൂടേറിയ ദിനം രേഖപ്പെടുത്തിയതിന് പിന്നാലെ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ്; കനത്ത കാറ്റ് വീശാന്‍ കാത്‌ലീന്‍ കൊടുങ്കാറ്റ്; ഹീത്രൂ മുതല്‍ ബര്‍മിംഗ്ഹാം വരെ വിമാനത്താവളങ്ങളില്‍ നൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി

ഞായറാഴ്ച വൈകുന്നേരം 3 വരെ നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്

യുകെയിലെ കാലാവസ്ഥ വീണ്ടും മാറ്റിമറിക്കാന്‍ കാത്‌ലീന്‍ കൊടുങ്കാറ്റ്. ശക്തമായ കാറ്റ് മൂലമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതോടെ യുകെയില്‍ നൂറിലേറെ വിമാനങ്ങള്‍ വിവിധ വിമാനത്താവളങ്ങളിലായി റദ്ദാക്കി. 

ശനിയാഴ്ച തന്നെ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ 70 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് വീശി. ഇതോടെ ഹീത്രൂ, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം, എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് സിറ്റി എന്നിങ്ങനെ വിവിധ വിമാനത്താവളങ്ങളില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. ശനിയാഴ്ച വൈകുന്നേരം അയര്‍ലണ്ടിലെ 12,000 കസ്റ്റമേഴ്‌സാണ് വൈദ്യുതി ഇല്ലാതെ കഴിച്ചുകൂട്ടിയത്. പകല്‍ സമയത്ത് 34,000 തവണ വൈദ്യുതി തകരാറിലായിരുന്നു. Weather: Flights cancelled and thousands without power as Storm Kathleen  brings 70mph winds | UK News | Sky News

ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. ഈ വര്‍ഷം യുകെയിലെ ഏറ്റവും ചൂടേറിയ ദിനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ മാറ്റം. സഫോക്കിലെ സാന്റോണ്‍ ഡൗണ്‍ഹാമില്‍ 20.9 സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് മെറ്റ് പ്രഖ്യാപിച്ചു. 

ഞായറാഴ്ച വൈകുന്നേരം 3 വരെ നോര്‍ത്ത് വെസ്റ്റ് സ്‌കോട്ട്‌ലണ്ടില്‍ കാറ്റിനുള്ള മഞ്ഞ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കാത്‌ലീന്‍ കൊടുങ്കാറ്റ് ശക്തമാകുമ്പോള്‍ കാറ്റ് ശക്തമാകുമെന്ന് നേരത്തെയുള്ള പ്രവചനങ്ങള്‍ തിരുത്തി മെറ്റ് ഓഫീസ് അപ്‌ഡേറ്റ് ചെയ്തു. തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലകളാണ് പ്രതീക്ഷിക്കുന്നത്. എട്ട് മാസത്തിനിടെ പേരിടുന്ന 11-ാമത്തെ കൊടുങ്കാറ്റാണ് കാത്‌ലീന്‍. 




കൂടുതല്‍വാര്‍ത്തകള്‍.