CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 52 Minutes 45 Seconds Ago
Breaking Now

തെരഞ്ഞെടുപ്പ് ഋഷിക്ക് തലവേദന തന്നെ! 2019-ലെ വോട്ടര്‍മാരില്‍ ടോറികളെ ഇക്കുറി പിന്തുണയ്ക്കുക പത്തില്‍ നാല് പേര്‍ മാത്രം; കൈവിടുന്നവര്‍ മറുകണ്ടം ചാടി റിഫോം പാര്‍ട്ടിക്കും, ലേബറിനും വോട്ട് ചെയ്യുമെന്നത് ആശങ്ക

കഴിഞ്ഞ തവണ കണ്‍സര്‍വേറ്റീവുകളെ തുണച്ച 23 ശതമാനം പേര്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ലെന്നത് ടോറികള്‍ക്ക് ആശ്വസിക്കാവുന്ന കാര്യമാണ്

2024 പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് കൂട്ടത്തോല്‍വി ഒഴിവാക്കാന്‍ എന്തെങ്കിലും അത്ഭുതം തന്നെ സംഭവിക്കണം. ഇത് ഏറ്റവും നന്നായി അറിയാവുന്നത് ടോറി നേതാവും, പ്രധാനമന്ത്രിയുമായ ഋഷി സുനാകിന് തന്നെ. അതുകൊണ്ട് തന്നെയാണ് ബജറ്റിലെ ഗുണങ്ങള്‍ ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്നത് വരെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ട് പോകാനുള്ള നീക്കത്തിനുള്ള പിന്നില്‍. 

എന്നാല്‍ എത്രയൊക്കെ നീട്ടിയാലും അനിവാര്യമായ പതനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് തന്നെയാണ് സര്‍വ്വെകള്‍ നല്‍കുന്ന സൂചന. 2019 പൊതുതെരഞ്ഞെടുപ്പില്‍ ടോറികളെ പിന്തുണച്ച പത്തില്‍ നാല് വോട്ടര്‍മാര്‍ മാത്രമാണ് ഇക്കുറി കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യുകയെന്നാണ് ഋഷി സുനാകിന്റെ പാര്‍ട്ടിക്ക് കടുത്ത മുന്നറിയിപ്പ് നല്‍കുന്ന പോള്‍ വ്യക്തമാക്കുന്നത്. Rishi Sunak faces losing battle in race to be UK PM, Liz Truss likely to  win | World News - Hindustan Times

ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കിയപ്പോള്‍ ടോറികളെ പിന്തുണച്ചവരില്‍ കേവലം 41% പേര്‍ മാത്രമാണ് അടുത്ത തവണ ഈ പിന്തുണ ആവര്‍ത്തിക്കുക. വര്‍ഷാന്ത്യത്തോടെ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സുനാക് നല്‍കുന്ന സൂചനയെങ്കിലും ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ല. 

ടോറികളെ കൈവിടുന്ന വോട്ടര്‍മാര്‍ റിഫോം പാര്‍ട്ടിക്കും, ലേബറിനും പിന്തുണ നല്‍കുമെന്നാണ് ഒപ്പീനിയം സര്‍വ്വെ കണ്ടെത്തുന്നത്. അതേസമയം കഴിഞ്ഞ തവണ കണ്‍സര്‍വേറ്റീവുകളെ തുണച്ച 23 ശതമാനം പേര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ലെന്നത് ടോറികള്‍ക്ക് ആശ്വസിക്കാവുന്ന കാര്യമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.