CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 4 Minutes 2 Seconds Ago
Breaking Now

പാര്‍ക്കിംഗ് ചെലവുകള്‍ പോക്കറ്റ് കീറും; 60% വരെ നിരക്ക് വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പ്; കൗണ്‍സില്‍ നടത്തിപ്പിലുള്ള ഇടങ്ങള്‍ ഉപയോഗിക്കാന്‍ 2 ബില്ല്യണ്‍ പൗണ്ട് നല്‍കുന്ന ഡ്രൈവര്‍മാര്‍ക്ക് കനത്ത തിരിച്ചടി; പാര്‍ക്കിംഗിന് ഇനി നാഷണല്‍ പാര്‍ക്കിംഗ് പ്ലാറ്റ്‌ഫോം

വെസ്റ്റ് യോര്‍ക്ക്ഷയര്‍ അധികൃതരുടെ കീഴിലുള്ള പാര്‍ക്കിംഗ് സ്‌പേസുകളില്‍ പ്രതിമാസം 60% വരെ നിരക്ക് വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട്

കൗണ്‍സിലുകള്‍ നടത്തുന്ന പാര്‍ക്കിംഗ് സ്‌പേസുകള്‍ ഉപയോഗിക്കാന്‍ 2 ബില്ല്യണിലേറെ ചെലവാക്കുന്ന ഡ്രൈവര്‍മാരെ കൂടുതല്‍ പിഴിയാന്‍ അധികൃതര്‍. പാര്‍ക്കിംഗ് ചെലവുകള്‍ മികച്ച വരുമാനശ്രോതസ്സായി കണ്ട് ഇത് കൂടുതല്‍ ഉപയോഗപ്പെടുത്താനാണ് കൗണ്‍സിലുകളുടെ നീക്കം.

ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ലെവലിംഗ് അപ്പ് നല്‍കുന്ന കണക്ക് പ്രകാരം 2023 ഏപ്രില്‍ വരെ വര്‍ഷത്തില്‍ ഫീസ്, ഫൈന്‍ ഇനത്തില്‍ 1.93 ബില്ല്യണ്‍ പൗണ്ടാണ് വാഹന ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയത്. മുന്‍ വര്‍ഷത്തെ 1.76 ബില്ല്യണ്‍ പൗണ്ടില്‍ നിന്നുമാണ് ഈ വര്‍ദ്ധന. 

ഇതിനിടെയാണ് ഏപ്രില്‍ മാസമായതോടെ പാര്‍ക്കിംഗ് ഫീസ് ഉയര്‍ത്താനുള്ള നീക്കം ലോക്കല്‍ അതോറിറ്റികള്‍ സജീവമാക്കിയത്. കടങ്ങള്‍ ഉയരുന്നതും, കൗണ്‍സില്‍ ടാക്‌സ് ഉയര്‍ത്തുന്നതില്‍ നേരിടുന്ന പരിധിയും മുന്‍നിര്‍ത്തി പാര്‍ക്കിംഗ് ചെലവുകള്‍ വര്‍ദ്ധിപ്പിച്ച് ബജറ്റ് ഒപ്പിക്കാനാണ് അധികൃതരുടെ ശ്രമം. UK drivers favour cash and cards over parking apps - Driving Instructors  Association

ഈസ്റ്റ് ഗ്രിന്‍സ്റ്റെഡ്, വെസ്റ്റ് സസെക്‌സ് എന്നിവിടങ്ങളില്‍ ചില കാര്‍ പാര്‍ക്കുകള്‍ക്ക് 30 ശതമാനം ഫീസ് ഉയരുമ്പോള്‍ ഷ്രൂസ്‌ബെറി, ഷ്രോപ്ഷയര്‍ പോലുള്ള ഇടങ്ങളില്‍ 29 ശതമാനം വരെ നിരക്ക് വര്‍ദ്ധിപ്പിക്കും. ഹഡേഴ്‌സ്ഫീല്‍ഡ്, ഹോംഫിര്‍ത്ത്, ഡ്യൂസ്ബറി എന്നിങ്ങനെ വെസ്റ്റ് യോര്‍ക്ക്ഷയര്‍ അധികൃതരുടെ കീഴിലുള്ള പാര്‍ക്കിംഗ് സ്‌പേസുകളില്‍ പ്രതിമാസം 60% വരെ നിരക്ക് വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഹാരോഗേറ്റ്, നോര്‍ത്ത് യോര്‍ക്ക്ഷയര്‍ എന്നിവിടങ്ങളില്‍ ഏപ്രില്‍ 19ന് 20 ശതമാനം പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധനവാണ് നേരിടുക. കാറുകളും, പാര്‍ക്കിംഗ് സ്‌പേസുകളും കറവപ്പശുക്കളായി മാറുന്നതോടെ ഹൈസ്ട്രീറ്റ് വിപണിയെ ബാധിക്കുന്നതായി ആപ്പിവേ ചീഫ് എക്‌സിക്യൂട്ടീവ് ഡാന്‍ ഹുബെര്‍ട്ട് പറഞ്ഞു. ഇവര്‍ തയ്യാറാക്കിയ നാഷണല്‍ പാര്‍ക്കിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പാര്‍ക്കിംഗ് ബേകളെ കുറിച്ച് തല്‍സമയ വിവരങ്ങള്‍ ലഭിക്കും. കൂടാതെ വിവിധ ഇടങ്ങള്‍ക്കായി വിവിധ പാര്‍ക്കിംഗ് ആപ്പുകളും ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. 




കൂടുതല്‍വാര്‍ത്തകള്‍.