CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 56 Minutes 51 Seconds Ago
Breaking Now

അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ കുത്തേറ്റ് വീണ് അമ്മ; ബ്രാഡ്‌ഫോര്‍ഡില്‍ പരുക്കേറ്റ് കിടന്ന 27-കാരിയെ രക്ഷിക്കാന്‍ ഓടിയെത്തി സൂപ്പര്‍മാര്‍ക്കറ്റ് ഉടമ; 25-കാരനായ പ്രതി ഒളിവില്‍; സിസിടിവി ചിത്രങ്ങള്‍ പുറത്തുവിട്ടു

സുഹൃത്തിനൊപ്പം ഷോപ്പിംഗ് ചെയ്യുന്നതിനിടെ നാലോ, അഞ്ചോ തവണയാണ് യുവതിക്ക് കുത്തേറ്റതെന്ന് ദൃക്‌സാക്ഷികള്‍

അഞ്ച് മാസം പ്രായമായ കുഞ്ഞിന് അരികില്‍ തെരുവില്‍ കൊല്ലപ്പെട്ട നിലയില്‍ അമ്മയെ കണ്ടെത്തി. ബ്രാഡ്‌ഫോര്‍ഡില്‍ നടന്ന ഗുരുതരമായ അക്രമണത്തിലാണ് 27-കാരി കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് സഹായിക്കാന്‍ ഓടിയെത്തിയ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ യുവതിയെ കുത്തേറ്റ് വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. 

സ്ത്രീയെ കൊന്നതായി സംശയിക്കുന്ന പ്രതിയുടെ ചിത്രങ്ങളും, പേരുവിവരങ്ങളും ഉള്‍പ്പെടെ മുന്നറിയിപ്പോടെ പോലീസ് പുറത്തുവിട്ടു. ഓള്‍ഡ്ഹാമില്‍ നിന്നുള്ള 25-കാരന്‍ ഹബിബുര്‍ മാസൂമാണ് കൊലയാളിയെന്നാണ് കരുതുന്നത്. ഇരയ്ക്ക് ഇയാളെ നേരത്തെ പരിചയമുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാസൂമിനെ കാണുന്നവര്‍ സമീപിക്കരുതെന്നും, 999-ല്‍ അടിയന്തരമായി വിളിക്കാനുമാണ് അറിയിപ്പ്. Masum is pictured on CCTV wearing a duffle coat with three large horizontal lines of grey, white and black, as well as light grey tracksuit bottoms and maroon trainers

സുഹൃത്തിനൊപ്പം ഷോപ്പിംഗ് ചെയ്യുന്നതിനിടെ നാലോ, അഞ്ചോ തവണയാണ് യുവതിക്ക് കുത്തേറ്റതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ബ്രാഡ്‌ഫോര്‍ഡില്‍ ഫ്രൂട്ട്-വെജ് ഷോപ്പ് നടത്തുന്ന ജിയോ ഖാനാണ് ശബ്ദം കേട്ട് ഓടിയെത്തിയത്. തന്റെ ഉപഭോക്താക്കളില്‍ ഒരാളായ യുവതി വീണുകിടക്കുന്നത് കണ്ട് ഇവരെ രക്ഷിക്കാനും ഇദ്ദേഹം ശ്രമിച്ചു. 

അഞ്ച് മാസം പ്രായമായ കുഞ്ഞ് നടപ്പാതയില്‍ പുഷ്‌ചെയറില്‍ ഉണ്ടായിരുന്നുവെന്ന് ജിയോ ഖാന്‍ പറഞ്ഞു. കഴുത്തില്‍ കുത്തേറ്റതിനെ തുടര്‍ന്ന് വന്‍തോതില്‍ രക്തം നഷ്ടമായിരുന്നു, പരിശോധിക്കുമ്പോള്‍ പള്‍സ് ഉണ്ടായിരുന്നില്ല. സുഹൃത്ത് കരച്ചിലായിരുന്നു. സംഭവം കണ്ട് ഒരു ഡോക്ടര്‍മാര്‍ വാഹനം നിര്‍ത്തി അരികിലെത്തി സഹായിക്കാന്‍ ശ്രമിച്ചു. ആംബുലന്‍സ് വരുന്നത് വരെ അരികിലുണ്ടായിരുന്നു, ഖാന്‍ കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.