CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 25 Minutes 58 Seconds Ago
Breaking Now

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കവേ ഒരു കുടുംബത്തിലെ അഞ്ചു സഹോദരങ്ങള്‍ ശ്വാസം മുട്ടി മരിച്ചു

അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുക്കാനായത്.

കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിച്ച ഒരു കുടംബത്തിലെ അഞ്ചു പേര്‍ മരിച്ചു. അഹമ്മദ് നഗറിലെ വക്കാടിയിലാണ് ദുരന്തം നടന്നത്.

പൂച്ച കിണറ്റില്‍ വീണത് കണ്ട ഒരാള്‍ അതിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി. ശബ്ദം കേള്‍ക്കാതെ വന്നതോടെ സഹോദരന്മാരായ അഞ്ചു പേര്‍ കിണറ്റിലിറങ്ങി. ഇവരില്‍ ഒരാള്‍ കരയുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് ജീവനോടെ പുറത്തെടുക്കാനായത്.

മാലിന്യം അടിഞ്ഞ് വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു കിണര്‍. കിണറിന് ചുറ്റം സുരക്ഷാ വലയം സ്ഥാപിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു.




കൂടുതല്‍വാര്‍ത്തകള്‍.