CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 29 Minutes 57 Seconds Ago
Breaking Now

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളാക്കാന്‍ കൊതിക്കുന്നു; പ്രേരണയേകുന്നത് ഓണ്‍ലൈന്‍ നീലച്ചിത്രങ്ങളും, സോഷ്യല്‍ മീഡിയയും; മുന്നറിയിപ്പുമായി ബ്രിട്ടന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ ദുരിതം സംബന്ധിച്ച് അന്വേഷണം നടത്തിയ മുന്‍നിര പീഡിയാട്രീഷ്യന്‍

ഇക്കാലത്ത് വനിതകളും ഓണ്‍ലൈന്‍ നീലച്ചിത്രങ്ങള്‍ കാണുന്ന തലത്തിലാണുള്ളത്

ആണ്‍കുട്ടികളായി മാറാന്‍ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നതിന്റെ എണ്ണമേറുന്നതിന് പിന്നിലെ പ്രധാന ഘടകം സോഷ്യല്‍ മീഡിയയും, ഓണ്‍ലൈന്‍ നീലച്ചിത്രങ്ങളുമാണെന്ന് ഡോ. ഹില്ലാരി ക്ലാസ് റിവ്യൂ മുന്നറിയിപ്പ് നല്‍കി. ജനറേഷന്‍ ഇസഡ് അഥവാ 2000ന് അടുത്തായി ജനിച്ച യുവാക്കള്‍ക്കിടയില്‍ ട്രാന്‍സ്‌ജെന്‍ഡറായി മാറാനുള്ള ട്രെന്‍ഡ് വളരുകയാണെന്ന് കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

1989-ല്‍ എന്‍എച്ച്എസ് ജെന്‍ഡര്‍ ഐഡന്റിറ്റി ഡെവലപ്‌മെന്റ് സര്‍വ്വീസ് ആരംഭിക്കുമ്പോള്‍ ഓരോ വര്‍ഷവും പത്ത് പേരില്‍ താഴെ മാത്രമാണ് ചികിത്സയ്‌ക്കെത്തിയത്. ഇവരില്‍ ഭൂരിഭാഗവും ലിംഗപരമായ വിഷയങ്ങള്‍ നേരിട്ട ആണുങ്ങളുമായിരുന്നു. എന്നാല്‍ 2019-ല്‍ ഇവിടെ 15 മുതിര്‍ന്ന പെണ്‍കുട്ടികളെ ചികിത്സിച്ചു, 2016-ലെത്തിയപ്പോള്‍ ഇത് 1071-ലേക്കും വര്‍ദ്ധിച്ചു. Hilary Cass: Ideology on all sides directed gender care of children | The  Independent

1995 മുതല്‍ 2009 വരെ കാലയളവില്‍ ജനിച്ച തലമുറയുടെ ആകാംക്ഷാ, സമ്മര്‍ദ പ്രശ്‌നങ്ങളെ കുറിച്ചാണ് ഡോ. കാസ് തന്റെ റിപ്പോര്‍ട്ടില്‍ മുഖ്യമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്നത്തെ ഡിജിറ്റല്‍ ജീവിതശൈലിയുടെ മുറിവേറ്റവരാണ് ഇവരെന്ന് ഡോക്ടര്‍ പറയുന്നു. ഇക്കാലത്ത് വനിതകളും ഓണ്‍ലൈന്‍ നീലച്ചിത്രങ്ങള്‍ കാണുന്ന തലത്തിലാണുള്ളത്. കൂടാതെ സോഷ്യല്‍ മീഡിയ കൂടിച്ചേര്‍ന്ന് ആത്മവിശ്വാസം കുറഞ്ഞ തലമുറയായി ഇവര്‍ മാറുന്നു. 

രണ്ടില്‍ കൂടുതല്‍ ലിംഗങ്ങളുണ്ടെന്ന് ചിന്തിക്കുന്നവരുടെ എണ്ണം 2019-ല്‍ 39 ശതമാനമായിരുന്നത് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 51 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. 1946 മുതല്‍ 1964 വരെ വര്‍ഷങ്ങളില്‍ പിറന്നവരില്‍ ഈ നിലപാട് പങ്കുവെച്ചത് 33 ശതമാനം മാത്രമാണ്. ട്രാന്‍സ് വിഭാഗങ്ങളുടെ സ്വീകാര്യത വര്‍ദ്ധിച്ചതും പെണ്‍കുട്ടികളെ സഹായം തേടാന്‍ പ്രേരിപ്പിക്കുന്നതാണ് റിവ്യൂ ചൂണ്ടിക്കാണിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.