CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 59 Minutes 36 Seconds Ago
Breaking Now

ഒരു സിനിമയെ സംബന്ധിച്ച് അതൊരു വിപ്ലവമായിരുന്നു, എന്നാല്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടില്ല: ബ്ലെസ്സി

പത്മരാജന്‍ അടക്കം മലയാളത്തിലെ മുതര്‍ന്ന സംവിധായകരുടെ കൂടെ സഹ സംവിധായകനായി പതിനെട്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച ശേഷമാണ് 2004ല്‍ 'കാഴ്ച' എന്ന ചിത്രത്തിലൂടെ ബ്ലെസ്സി സ്വതന്ത്ര സംവിധായകനാവുന്നത്. നീണ്ട ഇരുപത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഇതുവരെ ചെയ്തത് വെറും എട്ട് സിനിമകള്‍ മാത്രം. ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് ആടുജീവിതത്തിലൂടെ 100 കോടി നേട്ടമുണ്ടാക്കിയ ബ്ലെസ്സി എന്ന സംവിധായകന്‍ മലയാള സിനിമയുടെ ചരിത്രം പറയുന്ന എല്ലാകാലത്തും പരാമര്‍ശിക്കപ്പെടുന്ന ഒരു ഫിലിം മേക്കര്‍ കൂടിയാണ്.

ഇപ്പോഴിതാ തന്റെ 'ഭ്രമരം' എന്ന ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ശിവന്‍കുട്ടി എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ഒരു സിനിമയെ സംബന്ധിച്ച് ഭ്രമരത്തിന്റെ ക്ലൈമാക്‌സ് ഒരു വിപ്ലവമായിരുന്നെന്നാണ് ബ്ലെസ്സി പറയുന്നത്. എന്നാല്‍ അത് അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ബ്ലെസ്സി പറയുന്നു.

'ഒരുപാട് വട്ടം ഞാനെന്റെ കഥാപാത്രങ്ങളെ കുറിച്ച് അങ്ങനെ ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെ അസ്വസ്ഥമാക്കുന്ന ഒരാളാണ് ഭ്രമരത്തിലെ ശിവന്‍കുട്ടി. ശിവന്‍കുട്ടിയുടേത് ഒരു വല്ലാത്ത മാനസികവസ്ഥയാണ്.

എന്നുവെച്ചാല്‍ ഒരു പ്രതികാരത്തിന് വേണ്ടി ജീവിക്കുന്ന ആളാണ് അയാള്‍. പ്രതികാരത്തിനായി നിന്നിട്ട് അവസാന നിമിഷം ഞാന്‍ എന്താണ് ചെയ്യുകയെന്ന് അറിയില്ല, എന്റെ മുന്നില്‍ നിന്ന് പൊയ്‌ക്കോ എന്ന് പറയുന്ന ഒരാളാണ്. അത് അധികം സിനിമകളില്‍ കാണാറില്ല.

ഒരു സിനിമയെ സംബന്ധിച്ച് അതൊരു വിപ്ലവമാണ്. കാരണം മുന്നില്‍ എതിരാളിയെ കിട്ടിയിട്ട് പ്രതികാരം ചെയ്യാതെ ക്ഷമിക്കാന്‍ പറ്റുന്നത് വലിയ കാര്യമാണ്. അതൊരുപാട് സംസാരിക്കേണ്ട ആംഗിള്‍ ആയിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അത്രയും സംസാരിക്കപ്പെട്ടിട്ടില്ല.' എന്നാണ് ബ്ലെസി പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.